തിരുവനന്തപുരം ∙ ബവ്റിജസ് കോർപറേഷന്റെ വിൽപനശാലകളിൽനിന്നു മദ്യം വാങ്ങുമ്പോൾ ഇനി 20 രൂപ അധികം നൽകേണ്ടി വരും. എല്ലാ മദ്യക്കുപ്പികൾക്കും മാലിന്യസംസ്കരണത്തിനുള്ള നിക്ഷേപത്തുകയായി 20 രൂപ വീതം ഈടാക്കുന്ന പദ്ധതി ആരംഭിക്കുന്നതിന്റെ ഭാഗമായാണിത്.
മദ്യം വാങ്ങുമ്പോൾ 20 രൂപ ഡെപ്പോസിറ്റ് തുകയായി വാങ്ങും. കുപ്പി ഔട്ട് ലെറ്റിൽ തിരികെ കൊണ്ട് വന്നു നിക്ഷേപിക്കുമ്പോൾ ഡെപോസിറ്റ് തുക തിരികെ ലഭിക്കും. മദ്യം വാങ്ങിയ ഔട്ട്‌ലെറ്ററിൽ തന്നെ കുപ്പി എത്തിക്കണം. കുപ്പിയിലെ ക്യൂആർ കോഡ് അടങ്ങിയ സ്റ്റിക്കർ നഷ്‌ടപ്പെടാൻ പാടില്ല. ക്ലീൻ കേരള കമ്പനിയുമായി ചേർന്നാകും പദ്ധതി നടപ്പിലാക്കുക. പൈലറ്റ് പദ്ധതി സെപ്തംബറിൽ തിരുവനന്തപുരത്തും കണ്ണൂരിലും ആരംഭിക്കും. ജനുവരിയോടെ സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കും. ഭാവിയിൽ ഏത് ഔട്ട്‌ലെറ്റിലും കുപ്പി തിരികെ നൽകാവുന്ന തരത്തിൽ പദ്ധതി വിപുലീകരിക്കുമെന്ന് മന്ത്രി പറഞ്ഞു
ബെവ്കോ വഴി വിൽക്കുന്ന മദ്യത്തിന് റീഫണ്ട് വ്യവസ്ഥയിൽ 20 രൂപ അധികം വാങ്ങാനുള്ള സർക്കാരിന്റെ തീരുമാനം ഫലത്തിൽ മദ്യവില ഉയർത്തും. ഇപ്പോൾ തന്നെ മദ്യത്തിന് നികുതിയും വിലയും ഏറ്റവും ഉയർന്നു നിൽക്കുന്ന സംസ്ഥാനങ്ങളിലൊന്നാണു കേരളം. സ്ഥിരം മദ്യപർ മാത്രമാണു തുടർച്ചയായി ബെവ്കോയിലെത്തി കുപ്പി തിരിച്ചുനൽകാനിടയുള്ളത്. വാങ്ങുന്ന കടയിൽ കുപ്പി തിരിച്ചേൽപിച്ചെങ്കിൽ മാത്രമേ ആദ്യഘട്ടത്തിൽ റീഫണ്ട് ലഭിക്കുകയുള്ളൂ.
സംസ്ഥാനത്ത് 800 രൂപക്ക് മുകളിൽ വില വരുന്ന പ്രീമിയം മദ്യം ചില്ല് കുപ്പിയിൽ വിൽക്കാൻ സർക്കാർ തീരുമാനം. പ്രതിവർഷം 70 കോടി മദ്യകുപ്പികളാണ് ബിവറേജസ് കോർപറേഷൻ വഴി വിൽക്കുന്നത്. ഇതിൽ 56 കോടിയും പ്ലാസ്റ്റിക് കുപ്പികളാണ്. പ്ലാസ്റ്റിക് മാലിന്യം കുറയ്‌ക്കുന്നതിന്റെ ഭാഗമാണ് തീരുമാനമെന്ന് മന്ത്രി എം ബി രാജേഷ് വാർത്താസമ്മേളനത്തിൽ അറിയിച്ചത്.
