സോഷ്യൽ മീഡിയ വൈറൽ താരം രേണു സുധി ബിഗ് ബോസ് മലയാളം സീസൺ ഏഴിൽ മത്സരാർഥിയാകും. അതെ സമയം വിളിച്ചാൽ പോകുമെന്ന് മാത്രമാണ് രേണു പറഞ്ഞിരുന്നത്. എന്നാൽ പ്രെഡിക്ഷൻ ലിസ്റ്റുകളിൽ ആദ്യം വരുന്ന പേരുകളിലൊന്ന് രേണുവിന്റേതാണ്. കഴിഞ്ഞ കുറേ നാളുകളായി ഓൺലെെൻ മീഡിയകളിലൂടെ ജനങ്ങൾ നിരന്തരം രേണുവിനെ കണ്ട് കൊണ്ടിരിക്കുകയാണ്. ഇനി ബിഗ് ബോസിലൂടെ രേണു പ്രേക്ഷകർക്ക് മുന്നിലെത്തു. എന്നാൽ ബിഗ് ബോസിലേക്ക് കയറും മുമ്പേ തന്നെ രേണുവിന്റെ ഭാഗത്ത് നിന്നും ഒരു വീഴ്ചയുണ്ടായി. രേണു ബിഗ് ബോസിലേക്ക് പോകുകയാണെന്ന് അറിയിച്ച് കൊണ്ട് സുഹൃത്ത് ഫേസ്ബുക്ക് പോസ്റ്റിട്ടു. സജീന എന്ന സുഹൃത്താണ് പോസ്റ്റിട്ടത്.
ബിഗ് ബോസ് മലയാളം സീസൺ ഏഴിന് ഓഗസ്റ്റ് മൂന്നിന് വൈകിട്ട് ഏഴുമണിയ്ക്ക് തിരശീല ഉയരും. ആരൊക്കെയാണ് ഈ സീസണിലെ മത്സരാർത്ഥികൾ എന്നാണ് ഏവ ഉറ്റുനോക്കുന്നത്. ആകാംക്ഷകൾക്ക് വിരാമമിടാം. 17 പേരാണ് ഇത്തവണ ബിഗ് ബോസ് ഹൗസിലെത്തുന്നത്.
ആദില നസ്ലിൻ & ഫാത്തിമ നൂറ (ലെസ്ബിയൻ കപ്പിൾസ്),സീരീയൽ താരങ്ങളായ ബിന്നി സെബാസ്റ്റ്യൻ, അനുമോൾ, നടന്മാരായ അപ്പാനി ശരത്, ജിഷിൻ മോഹൻ, ഷാനവാസ് ഷാനു, എന്നിവരൊക്കെയാണ് ഇത്തവണ ബിബി ഹൗസിലെ മത്സരാർഥികൾ.
