തിരുവനന്തപുരം: സിനിമാ കോൺക്ലെവിൽ അടൂർ ഗോപാലകൃഷ്ണൻ നടത്തിയ പ്രസ്താവന അത്യന്തം പ്രതിഷേധാർഹമാണെന്ന് ഭീം മിഷൻ സംസ്ഥാന കൗൺസിൽ യോഗം അംഗീകരിച്ച പ്രമേയം വിലയിരുത്തി.
സംസ്ഥാന ചെയർമാൻ മുണ്ടക്കയം ദിവാകരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി സുനിൽ പുതുക്കാട് പ്രമേയം അവതരിപ്പിച്ചു. നവോത്ഥാന മൂല്യങ്ങളുടെ ശവപറമ്പാണ് “നവകേരളം” എന്ന യാഥാർഥ്യത്തെയാണ് ഇയ്യാളുടെ വാക്കുകൾ അടിവരയിടുന്നതെന്ന് പ്രമേയം കുറ്റപ്പെടുത്തി.
സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറിമാരായ കെ വി കിഷോർകുമാർ, ശശികുമാർ അമ്പാട്ട്, കടക്കൽ ബി രാജു എന്നിവർ സംസാരിച്ചു.
