തിരുവനന്തപുരം: സിനിമ കോണ്‍ക്ലേവിലെ അധിക്ഷേപ പരാമര്‍ശത്തില്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെ നേതാക്കളും സാമൂഹ്യ പ്രവര്‍ത്തകരും. ഇതിനിടയില്‍ അടൂര്‍ പറഞ്ഞതില്‍ തെറ്റില്ലെന്ന പ്രതികരണവുമായി പട്ടികജാതി വികസന വകുപ്പ് മന്ത്രി ഒ ആർ കേളു. SC, ST വിഭാഗത്തിന് പരിശീലനം വേണമെന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്, സർക്കാർ ഫണ്ട് ചിലവാക്കുമ്പോൾ സുതാര്യത വേണം.. ആ വാക്ക് അങ്ങനെയാണ് മനസിലാക്കിയത് മന്ത്രി ഒ ആർ കേളു പറഞ്ഞു.
അതെ സമയം രമേശ് ചെന്നിത്തല,ബിനോയ് വിശ്വം, കെ.കെ രമ തുടങ്ങിയവർ അധിക്ഷേപ പരാമര്‍ശത്തില്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെ
പ്രതികരിച്ചു.
അറിവില്ലായ്മ കൊണ്ട് സമുന്നതയായ ഒരു കലാകാരിയെയും ഗായകസമൂഹത്തെയും അപമാനിച്ച അടൂർ ഗോപാലകൃഷ്ണൻ പൊതുസമൂഹത്തോടു മാപ്പു പറയണമെന്നും സിങ്ങേഴ്സ് അസോസിയേഷൻ മലയാളം മൂവീസ് (സമം) ആവശ്യപ്പെട്ടു.
