അന്നും ഇന്നും മലയാള സിനിമാ രംഗത്ത് തന്റേതായ സ്ഥാനമുണ്ട് കാവ്യമാധവന് ശാലീന സൗന്ദര്യം നിറഞ്ഞ നടി എന്ന് പറയുമ്പോള്‍ മലയാളികളുടെ മനസ്സിലേക്ക് ആദ്യം കയറിവരുന്ന പേര് കാവ്യാ മാധവന്റേത് ആയിരിക്കും. അഭിനയ രംഗത്ത് നിന്നും വർഷങ്ങളായി മാറി നില്‍ക്കുകയാണെങ്കിലും താരം ഇന്നും മലായളിക്ക് പ്രിയങ്കരിയാണ്. അഭിനയിച്ച ചിത്രങ്ങളില്‍ അധികവും ശ്രദ്ധിക്കപ്പെടുന്ന വേഷമായിരുന്നു കാവ്യക്ക് ലഭിച്ചിരുന്നതും. കാവ്യയുടെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിലൊന്നായിരുന്നു ലാൽ ജോസ് സംവിധാനം ചെയ്ത ക്ലാസ്മേറ്റ്സ്. കാവ്യാ മാധവന് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിക്കൊടുത്ത ചിത്രമായിരുന്നു കമൽ സംവിധാനം ചെയ്ത പെരുമഴക്കാലം. ഇ രണ്ട് സംവിധായകരും അടുത്തിടെ നടത്തിയ വെളിപ്പെടുത്തലിലൂടെ കാവ്യമാധവന്റെ മറ്റൊരു മുഖത്തെ കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച.
പെരുമഴക്കാലം. സിനിമപയുടെ ചിത്രീകരണത്തിന് മുമ്പുണ്ടായ അനുഭവങ്ങൾ കമൽ വെളിപ്പെടുത്തുന്നു.
ചിത്രത്തിലെ മറ്റൊരു നായികയായ മീരാ ജാസ്മിനാണ് റസിയ ആയി വേഷമിടുന്നതറിഞ്ഞപ്പോൾ കാവ്യ അങ്കലാപ്പിലായി കാവ്യ ആദ്യമായി അഭിനയിക്കാൻ വന്ന ദിവസം ഞാൻ സ്‌ക്രീൻ പ്ലേ വച്ചിട്ട് മുഴുവനായി കഥ പറഞ്ഞിരുന്നു. അപ്പോൾ കാവ്യയുടെ കണ്ണൊക്കെ നിറഞ്ഞു. കാവ്യാ മാധവൻ എന്നെ വിളിച്ച് ചോദിച്ചു. അങ്കിൾ ഞാൻ ഗംഗ ആയിട്ട് തന്നെയാണോ വേണ്ടത്, മറ്റേ റോൾ എനിക്ക് ചെയ്തുകൂടേ എന്നാണ് കാവ്യ ചോദിച്ചെന്നും കമൽ വെളിപ്പെടുത്തുന്നു. ആ സമയത്ത് മികച്ച നടിക്കുള്ള ദേശീയ അവാർഡ് മീരയ്ക്ക് ലഭിച്ചിരുന്നു. അതിനാൽ മീരയ്ക്കായിരിക്കുമോ തനിക്കായിരിക്കുമോ പ്രാധാന്യമെന്ന് കാവ്യ ഭയന്നിരുന്നുവെന്നാണ് അഭിമുഖത്തിൽ കമൽ പറഞ്ഞത്.
നേരത്തെ സംവിധായകൻ ലാൽ ജോസും ക്ലാസ്മേറ്റ്സ് സിനിമയുടെ ചിത്രീകരണത്തിന് മുമ്പ് കാവ്യയിൽ നിന്നുണ്ടായ സമാന അനുഭവങ്ങൾ പങ്ക് വച്ചിരുന്നു. ലാൽ ജോസിന്റെ വാക്കുകൾ ക്ലാസ്മേറ്റ്സിന്റെ കഥ മുഴുവന്‍ കേട്ടപ്പോള്‍ കാവ്യ കരച്ചില്‍ നിര്‍ത്തുന്നില്ലത്രേ. അങ്ങനെ ഞാന്‍ കാവ്യയുടെ അടുത്ത് ചെന്ന് കാര്യം തിരക്കി.” ഞാനല്ല ഈ സിനിമയിലെ നായിക. എനിക്ക് റസിയ ചെയ്താല്‍ മതി… ”കാവ്യ കരച്ചിലടക്കാതെ പറഞ്ഞു. അത് കേട്ട് എനിക്ക് ദേഷ്യം വന്നു. കാരണം നേരത്തെ ഒരു ഇമേജുള്ളയാള്‍ ചെയ്താല്‍ റസിയ എന്ന കഥാപാത്രം നില്‍ക്കില്ല. അതവള്‍ക്ക് മനസ്സിലായില്ല. ”റസിയയെ മാറ്റാന്‍ പറ്റില്ല, നിനക്ക് ചിത്രത്തിലെ താര എന്ന കഥാപാത്രം ചെയ്യാന്‍ പറ്റില്ലെങ്കില്‍ പോകാം…”ഞാന്‍ അങ്ങനെ പറഞ്ഞപ്പോള്‍ അവളുടെ കരച്ചില്‍ കൂടി. ഒടുവില്‍ കഥയുടെ ഗൗരവം ചെറിയ ഉദാഹരണത്തിലൂടെ ബോധ്യപ്പെടുത്തിപ്പോള്‍ കാവ്യ മനസ്സില്ലാമനസ്സോടെ അഭിനയിക്കാന്‍ സമ്മതിച്ചു. പിന്നീട് ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തെങ്കിലും കാവ്യ ചിത്രം കണ്ടില്ല. ഒടുവില്‍ ചിത്രം 75ാം ദിവസം കടന്നപ്പോഴാണ് കാവ്യ സിനിമ കാണുന്നത്. സിനിമ കണ്ട് നല്ല രസമുള്ള സിനിമയാണെന്ന് പറഞ്ഞ് അവള്‍ എന്നെ വിളിച്ചു.
