ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി സംഘർഷം ആളിപ്പടർന്ന മണിപ്പൂർ ഇന്ന് സന്ദർശിക്കും. സംഘർഷം ആരംഭിച്ച് രണ്ടുവർഷം കഴിയുമ്പോഴാണ് മോദി ഇന്ന് മണിപ്പൂരിലെത്തുന്നത്. മണിപ്പൂരിലെത്തുന്ന മോദി കുക്കി-മെയ്തെയ് വിഭാഗങ്ങളെ സന്ദർശിക്കും. നിരവധി വികസന പ്രവർത്തനങ്ങളുടെ നിർമ്മാണ ഉദ്ഘാടനവും ചെയ്യും.
മണിപ്പൂരിലെ വംശീയ സംഘർഷത്തിനു ശേഷമുള്ള ആദ്യ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മണിപ്പൂരിൽ എത്തുന്നത്.
സംഘർഷ സമയത്ത് പ്രതിപക്ഷമുൾപ്പടെ പലതവണ പ്രധാനമന്ത്രിയോട് മണിപ്പൂർ സന്ദർശിക്കാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും തയ്യാറായിരുന്നില്ല. ഇപ്പോൾ മിസോറാമിലെ പുതിയ റെയിൽ പാത ഉദ്ഘാടനത്തിന്റെ ഭാഗമായി എത്തുമ്പോഴാണ് അതുവഴി മണിപ്പൂർ സന്ദർശിക്കുന്നത്.
സംഘർഷം നിയന്ത്രിക്കാനാകെ വന്നതോടെ ബിജെപി മുഖ്യമന്ത്രി ബിരേൻ സിംഗ് രാജിവെച്ചൊഴിയുകയും രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുകയും ചെയ്തിരുന്നു.
