ആഗോള അയ്യപ്പസംഗമം ബഹിഷ്കരിച്ച് സംസ്ഥാന സർക്കാരിനെതിരെ പ്രചാരണത്തിനിറങ്ങിയ യുഡിഎഫിനും ബിജെപിക്കുമെതിരെ രൂക്ഷവിമർശനവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻനായർ. ശബരിമല ആചാരസംരക്ഷണത്തിനായി ബിജെപിയും കോണ്‍ഗ്രസും ഒന്നും ചെയ്തില്ലെന്ന് എന്‍എസ്എസ്. 2018ഒക്ടോബര്‍ രണ്ടിന് പന്തളത്തെ നാമജപ ഘോഷയാത്രയുടെ വിജയം കണ്ടാണ് ബിജെപിയും ആര്‍എസ്എസും ഇടപെട്ടത്.
വലിയ തുക ചെലവിട്ട് മുതിര്‍ന്ന അഭിഭാഷകന് കെ.പരാശരനെ എത്തിച്ച് സുപ്രീംകോടതിയില്‍ കേസ് നടത്തിയത് എന്‍.എസ്.എസാണ്. കേരള സര്‍ക്കാര്‍ നിലപാട് തിരുത്തി പഴയ ആചാരം സംരക്ഷിക്കുന്ന നിലപാട് എടുത്തതിനാലാണ് അയ്യപ്പസംഗമത്തില്‍ പങ്കെടുത്തത്.
കേരള സര്‍ക്കാരിനേ ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുകയുള്ളു. പറഞ്ഞത് മാറ്റാന്‍ പറ്റാത്തത് കൊണ്ടാണ് പന്തളം സംഗമത്തോട് സഹകരിക്കാതെ ഇരുന്നത്. പന്തളത്തെ സംഗമത്തോടും വിരോധമില്ല. വിശ്വാസത്തിന് ഒപ്പം വികസനവും വേണമെന്നും എസ്.എസ്.എസ്. വ്യക്തമാക്കി.
