പെരുമ്പാവൂർ: എക്സൈസ് ഇന്‍സ്പെക്ടർ വിനോദ് കെയുടെ നേതൃത്വത്തിൽ കുന്നത്തുനാട് താലൂക്ക് രായമംഗലം വില്ലേജ് പുല്ലുവഴി നങ്ങേലി കരയിൽ എംസി റോഡിൽ കപ്പേളയുടെ എതിർവശം സ്ഥിതി ചെയ്യുന്ന കൂൾബാർ എന്ന കടയിൽ വച്ച് നിയമവിരുദ്ധമായി ഇന്ത്യൻ നിർമ്മിത വിദേശ മദ്യം കൈവശം വച്ച് വില്പന ചെയ്ത കുറ്റത്തിന് കുന്നത്തുനാട് താലൂക് രായമംഗലം വില്ലേജിൽ കരയിൽ പൂനെല്ലി വീട്ടിൽ കവളം പ്രാമിൽ വീട്ടിൽ കുര്യാക്കോസ് മകൻ തോമസ്(62)എന്നയാളെ അറസ്റ്റ് ചെയ്തു. പ്രതിയുടെ കയ്യിൽ നിന്നും 20 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യവും വില്പന പണമായ 9935 രൂപയും പിടിച്ചെടുത്തു.
പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. റെയ്ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ജോൺസൺ ടിവി,പ്രിവന്റി ഓഫീസർ ഗ്രേഡ് അൻവർ എ എ, ഗോപാലകൃഷ്ണൻ ടി എൽ, വനിതാ സിവിൽ എക്സൈസ് ഓഫീസർ സുഗത ബി സുഗത ബീവി പി എച്ച്,സിവിൽ എക്സൈസ് ഓഫിസർ വിഷ്ണു എസ് ബാബു സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ വിഷ്ണു കുമാർ എന്നിവർ പങ്കെടുത്തു
