Connect with us

Hi, what are you looking for?

Entertainment

പൃഥ്വിരാജിനൊപ്പം 60 പുതുമുഖങ്ങൾ…. “സന്തോഷ് ട്രോഫി” ഷൂട്ടിംഗ് ആരംഭിച്ചു

വിപിൻദാസിന്റെ സംവിധാനത്തിൽ 60 പുതുമുഖങ്ങൾക്കൊപ്പം പൃഥ്വിരാജ് എത്തുന്ന ചിത്രം “സന്തോഷ് ട്രോഫി “
യുടെ ഷൂട്ടിംഗ് തുടങ്ങി.പ്രശസ്ത നിർമ്മാതാക്കളായ ലിസ്റ്റിൻ സ്റ്റീഫനും സുപ്രിയ മേനോനും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ വൈക്കത്തിനടുത്തുള്ള ഇടവട്ടം വാക്കയിൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ വച്ച് നടന്നു.
വാക്കയിൽ ശ്രീമതി വി. കെ..പാർവ്വതി കുഞ്ഞമ്മ,സംവിധായകൻ വിപിൻദാസ്, അശ്വതി ജയകുമാർ, ക്യാമറാമാൻ അരവിന്ദ് പുതുശ്ശേരി, എഡിറ്റർ ജോൺ കുട്ടി, ചീഫ് അസോസിയേറ്റ് ഡയറക്ടർ റെജിവൻ അബ്ദുൽ ബഷീർ, സംഗീതസംവിധായകൻ അങ്കിത് മേനോൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സന്തോഷ് കൃഷ്ണൻ,ഹാരിസ് ദേശം, അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ് ബബിൻ ബാബു,
മറവന്തുരുത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി പ്രീതി,
വൈക്കം താലൂക്ക് ചെത്തു തൊഴിലാളി യൂണിയൻ(AITUC) സെക്രട്ടറി. T N രമേശൻ എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചാണ് പൂജാ ചടങ്ങുകൾ ആരംഭിച്ചത്.

കൊ -പ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. ക്ലാപ്പ് അടിച്ചത് അസോസിയേറ്റ് ഡയറക്ടർ രോഹിത് ജി. ആർ. ചിത്രത്തിന്റെ തിരക്കഥ പൃഥ്വിരാജ് പ്രൊഡക്ഷൻസ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഹാരിസ് ദേശത്തിൽ നിന്ന് അസോസിയേറ്റ് ഡയറക്ടർ അമിതാഭ് പണിക്കർ ഏറ്റുവാങ്ങി. തുടർന്ന് വാക്കയിൽ ധർമ്മശാസ്താ ക്ഷേത്ര പരിസരങ്ങളിലായി ഷൂട്ടിംഗ് ആരംഭിച്ചു.
ചിത്രത്തിൽ പൃഥ്വിരാജിനൊപ്പം അഭിനയിക്കുന്ന 60 പുതുമുഖങ്ങളും പൂജാ ചടങ്ങിൽ പങ്കെടുത്തിരുന്നു.
തിരുവല്ലയിൽ വച്ച് നടത്തിയ ഓഡീഷനിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പുതുമുഖങ്ങളെ എറണാകുളത്ത് വച്ച് നടത്തിയ ഫൈനൽ ഓഡിഷനിലൂടെ തെരഞ്ഞെടുക്കുകയായിരുന്നു.
ഇവർക്കൊപ്പം അടുത്ത ഷെഡ്യൂളിൽ പൃഥ്വിരാജും പങ്കുചേരും .സിനിമാ വ്യവസായത്തിലേക്ക് പുതിയ തലമുറയുടെ ഊർജ്ജം കൊണ്ടുവരിക എന്നതും “സന്തോഷ് ട്രോഫി”യുടെ ഒരു ലക്ഷ്യമാണ്. ഇതിനായി ഹിറ്റ് ചിത്രങ്ങൾക്കൊപ്പം നിരൂപക പ്രശംസ നേടിയ ചിത്രങ്ങളും സമ്മാനിക്കുന്ന മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷൻസും കൈകോർക്കുകയാണ്.
“ഗുരുവായൂരമ്പലനടയിൽ” എന്ന ഹിറ്റ് ചിത്രത്തിനുശേഷം പൃഥ്വിരാജ് പ്രൊഡക്ഷൻസുമായി ചേർന്നുള്ള വിപിൻദാസിന്റെ സംവിധാന ചിത്രമാണിത്, ലിസ്റ്റിൻ സ്റ്റീഫനുമായുള്ള ആദ്യ ചിത്രവും. സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു സൂപ്പർസ്റ്റാർ നായകനൊപ്പം ഇത്രയധികം പുതുമുഖങ്ങളുടെ നിര വരുന്നത്. യുവതലമുറയിൽ ആവേശം പകരുന്ന ഒരു ചിത്രം തന്നെയായിരിക്കുംഎന്ന സൂചനയാണ് അണിയറ പ്രവർത്തകർ നൽകുന്നത്.

ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും സംവിധായകൻ വിപിൻദാസിന്റെതാണ്. കൊ – പ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ. ഛായാഗ്രഹണം അരവിന്ദ് പുതുശ്ശേരി. എഡിറ്റിംഗ് ജോൺ കുട്ടി, സംഗീതം അങ്കിത് മേനോൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് സന്തോഷ് കൃഷ്ണൻ, നവീൻ പി തോമസ്. ലൈൻ പ്രൊഡ്യൂസർ അഖില്‍ യശോധരൻ.
പ്രൊഡക്ഷൻ ഡിസൈനർ സുനിൽ കുമാരൻ. കോസ്റ്റ്യൂം അശ്വതി ജയകുമാർ. ചീഫ് അസോസിയേറ്റ് ഡയറക്ടർ റെജിവൻ
അബ്ദുൽ ബഷീർ. അസോസിയേറ്റ് ഡയറക്ടർ രോഹിത് ജി ആർ,അമിതാഭ് പണിക്കർ. മേക്കപ്പ് സുധി സുരേന്ദ്രൻ. പ്രൊഡക്ഷൻ കൺട്രോളർ പ്രജീഷ് പ്രഭാസൻ. അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ് ബബിൻ ബാബു. സൗണ്ട് ഡിസൈനിങ് അരുൺ എസ് മണി. സൗണ്ട് മിക്സിങ് എം ആർ രാജാകൃഷ്ണൻ. കാസ്റ്റിംഗ് ഡയറക്ടർ രാജേഷ് നാരായണൻ.
ലൊക്കേഷൻ മാനേജർ ഹാരിസ് മണ്ണഞ്ചേരി. പി ആർ ഓ മഞ്ജു ഗോപിനാഥ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അനിൽ. ജി.നമ്പ്യാർ. പ്രൊഡക്ഷൻ മാനേജർ കെ.സി. ഗോകുലൻ പിലാശ്ശേരി.
സ്റ്റിൽസ് പ്രേംലാൽ പട്ടാഴി. മാർക്കറ്റിംഗ് ആഷിഫ് അലി, സൗത്ത് ഫ്രെയിംസ്
എന്റർടൈൻമെന്റ്. വിതരണം മാജിക് ഫ്രെയിംസ് റിലീസ്. 120 ദിവസങ്ങൾ നീളുന്ന ചിത്രീകരണം ഇടവട്ടത്തും തിരുവല്ലയിലുമായി പൂർത്തീകരിക്കും

You May Also Like

Fact Check

മഞ്ഞുമ്മൽ ബോയ്‌സ് സിനിമയടെ നിർമാതാക്കൾക്കെതിരെ ഇഡി അന്വേഷണം. സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേഴ്‌സ് കേസ് എടുത്തിരിക്കുന്നത്. കേസിൽ നിർമാണക്കമ്പനിയായ പറവ ഫിലിംസ് ഉടമകളായ നടൻ സൗബിൻ...

Business

350 ബ്രാഞ്ചുകളുമായി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ്
ദുബായ് സത് വ കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ  ഉദ്ഘാടനം ചെയ്തു. ദുബായ്; ലോക സാമ്പത്തിക രംഗത്ത് ചുരുങ്ങിയ കാലയളവിൽ പ്രമുഖ സ്ഥാനത്തെത്തിയ  ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് ആഗോള...

Business

ഒരു കാലത്ത് പെരുമ്പാവൂരിന്റെ സാമ്പത്തിക നട്ടെല്ലായിരുന്നു ട്രാവൻകൂർ റയോൺസ് കമ്പനി. പെരുമ്പാവൂരിന് മുനിസിപ്പാലിറ്റി പദവി ലഭിക്കുന്നതിന് വളരെ മുമ്പുതന്നെ പെരുമ്പാവൂർ അറിയപ്പെട്ടിരുന്നത് ട്രാവൻകൂർ റയോൺസ് കമ്പനിയുടെ ലേബലിലായിരുന്നു. മുത്തയ്യ ചിദംബരം ചെട്ടിയാർ 1946...

Business

കൊച്ചി; വിദേശ കറൻസി വിനിമയ രംഗത്തെ പ്രശസ്തമായ ലുലു ഫോറെക്സ് ദക്ഷിണേന്ത്യയിൽ മൂന്ന് ശാഖകൾ കൂടെ തുറന്നു. ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദിന്റെയും സീനിയർ കമ്പനി മാനേജ്‌മെന്റിന്റെയും സാന്നിധ്യത്തിൽ...