കൊച്ചി| സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുന്നു. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇന്ന് സ്വര്‍ണവില രേഖപ്പെടുത്തിയത്. ഇന്ന് ഒറ്റയടിക്ക് പവന് 2,840 രൂപ ഉയര്‍ന്നു. ഇതോടെ പവന് 97,360 രൂപയായി. ഗ്രാമിന് 355 രൂപ കൂടി 12170 രൂപയായി.
രാജ്യാന്തര വിലയുടെ ചുവടുപിടിച്ചാണ് സംസ്ഥാനത്തും സ്വര്‍ണവില വര്‍ധിച്ചത്. ഇന്നലെ ഒരു പവന് 94,920 രൂപയായിരുന്നു. ഈ മാസം 8നാണ് സ്വര്‍ണവില ആദ്യമായി 90,000 കടന്നത്.
