ഫിഫ റാങ്കിങ്ങില്‍ കൂപ്പുകുത്തി ഇന്ത്യന്‍ ഫുട്ബോള്‍ ടീം. എഎഫ്സി ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരത്തില്‍ സ്വന്തം നാട്ടില്‍ സിങ്കപ്പൂരിനോട് 2-1ന് തോറ്റതിനു പിന്നാലെ റാങ്കിങ്ങില്‍ 136-ാം സ്ഥാനത്തേക്കാണ് ഇന്ത്യ വീണത്. കഴിഞ്ഞ ഒമ്പതു വര്‍ഷത്തിനിടയിലെ ടീമിന്റെ ഏറ്റവും മോശം റാങ്കിങ്ങാണിത്.
സിങ്കപ്പൂരനെതിരായ ഏവേ മത്സരത്തില്‍ സമനില (1-1) നേടിയ ഇന്ത്യ, ഹോം മത്സരത്തില്‍ തോല്‍വി വഴങ്ങുകയായിരുന്നു. 134-ാം സ്ഥാനത്തായിരുന്നു നേരത്തേ ടീം. തോല്‍വിയോടെ രണ്ടു സ്ഥാനങ്ങള്‍ നഷ്ടപ്പെട്ടാണ് 136-ാം സ്ഥാനത്തേക്ക് വീണത്.
ലോകകപ്പ് യോഗ്യതാ റൗണ്ടുകളില്‍ വമ്പന്‍ ജയവുമായി കുതിക്കുന്ന സ്‌പെയിന്‍ ഒന്നാം സ്ഥാനത്ത് വ്യക്തമായ മേധാവിത്വവുമായി സ്ഥാനമുറപ്പിച്ചു.
2017 ജൂലായിൽ നൂറിനുള്ളിലുമെത്തി. 96ൽ വരെയെത്തിയ നീലക്കടുവകൾ, 2023 ജൂലായ് വരെ കയറിയും ഇറങ്ങിയും നൂറിനുള്ളിലെ സ്ഥാനം നിലനിർത്തി. എന്നാൽ, 2023ഡിസംബർ മുതൽ തിരിച്ചിറങ്ങിയുള്ള തുടക്കമാണ് ഇപ്പോൾ ഒന്നര വർഷത്തിനുളിൽ നാണംകെട്ട നിലയിലുമെത്തിയത്.
പുതിയ പരിശീലകൻ ഖാലിദ് ജമീലിനു കീഴിൽ ടീം ഇന്ത്യ പുത്തനുണർവുമായി തിരികെയെത്താൻ ശ്രമിക്കുന്നതിനിടെയാണ് റാങ്കിങ്ങിലെ വീഴ്ച.
135ാം സ്ഥാനത്ത് കുവൈത്തും, 137ാം സ്ഥാനത്ത് ബോട്സ്വാനയുമാണുള്ളത്.
