തിരുവനന്തപുരം: പിഎം ശ്രീ സ്കൂൾ പദ്ധതിയിൽ കേരളം ഒപ്പുവെച്ചു. ആർഎസ്എസ് അജണ്ടയാണ് പദ്ധതിക്ക് പിന്നിലെന്ന് ആരോപിച്ച് സിപിഐ ഇതിനെ എതിർത്തിരുന്നു. ഇത് അവഗണിച്ചാണ് സംസ്ഥാന സർക്കാർ പദ്ധതിയിൽ ഒപ്പുവെച്ചത്.
സംസ്ഥാനത്തിന് വേണ്ടി വിദ്യാഭ്യാസ സെക്രട്ടറിയാണ് പദ്ധതിയിൽ ഒപ്പ് വെച്ചത്. ഇതോടെ തടഞ്ഞ് വെച്ച ഫണ്ട് ഉടൻ നൽകുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.
അതെ സമയം പിഎം ശ്രീയിൽ ഒപ്പുവെച്ചത് മുന്നണി മര്യാദലംഘനമെന്ന് ബിനോയ് വിശ്വം പ്രതികരിച്ചു.
























