സിഡ്നി: സിഡ്നിയിൽ തകർപ്പൻ വിജയം സ്വന്തമാക്കി ഇന്ത്യ. ക്യാപ്ടൻ ഗിൽ പരാജയപ്പെട്ടപ്പോൾ അവസരത്തിനൊത്ത് ടീമിനെ വിജയത്തിലേക്ക് ഉയർത്തി മുതിർന്ന താരങ്ങൾ. ഇന്ത്യ ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ വെടിക്കെട്ട് പ്രകടനമാണ് ഇന്ത്യ കാഴ്ചവച്ചത്. ഓസ്‌ട്രേലിയ ഉയർത്തിയ 237 റൺസ് വിജയലക്ഷ്യം അനായാസമാണ് ഇന്ത്യ മറികടന്നത്. ഒമ്പത് വിക്കറ്റുകൾക്കാണ് ഓസ്ട്രേലിയക്കെതിരെ ഇന്ത്യയുടെ വിജയം.
125 പന്തില്‍ ല്‍ 13 ഫോറും മൂന്ന് സിക്‌സ് ഉള്‍പ്പെടെ രോഹിത് പുറത്താകാതെ 121 റണ്‍സ് നേടി. കഴിഞ്ഞ രണ്ടു കളിയിലും പൂജ്യത്തിന് പുറത്തായ നിരാശ കോലി അര്‍ദ്ധ സെഞ്ചുറിയോടെ അവസാനിപ്പിച്ചു. ആദ്യ രണ്ടു കളിയും ജയിച്ച ഓസ്‌ട്രേലിയ പരമ്പര നേരത്തെ സ്വന്തമാക്കിയിരുന്നു. അഞ്ച് മത്സര ട്വന്റി 20 പരമ്പരക്ക് ബുധനാഴ്ച തുടക്കമാകും.
























