ഇന്ത്യയുടെ ഇതിഹാസതാരം സുനില്‍ ഛേത്രി ബൂട്ടഴിച്ചു. വിടവാങ്ങല്‍ മത്സരമായ ലോകകപ്പ് യോഗ്യത റൗണ്ടില്‍ കുവൈത്തിനെതിരെ ഇന്ത്യ ഗോള്‍രഹിത സമനില വഴങ്ങി. ജയത്തോടെ സുനിൽ ഛേത്രിക്ക് യാത്രയയപ്പ് നൽകാൻ സഹതാരങ്ങൾ പോരാടിയെങ്കിലും സമനിലയിൽ കലാശിക്കുകയായിരുന്നു.
2005 ജൂൺ 12-ന് പാകിസ്താനെതിരെ അരങ്ങേറ്റം കുറിച്ച താരം 150 മത്സരങ്ങളിൽ 94 ഗോളുകൾ നേടിയിട്ടുണ്ട്. നിലവിൽ സജീവമായ കളിക്കാരിൽ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര ഗോളുകൾ നേടിയ ലയണൽ മെസ്സിക്കും ക്രിസ്റ്റ്യാനോ റൊണാൾഡോക്കും തൊട്ടുപിന്നിലാണ് ഇന്ത്യയുടെ, ഛേത്രിയുടെ സ്ഥാനം.
കോരിത്തരിപ്പിച്ച, കയ്യടിപ്പിച്ച, ആർത്തുവിളിപ്പിച്ച 19 വര്‍ഷങ്ങള്‍ നീണ്ട ഫുട്ബോള്‍ ജീവിതം 39 ആം വയസ്സിൽ ബൂട്ടഴിക്കുമ്പോൾ, ഇന്ത്യൻ ഫുട്ബാളിന്റെ ഇതിഹാസമായാണ് ഛേത്രിയുടെ മടക്കം.
























