പറവൂർ: തത്തപ്പിള്ളി ദുർഗാദേവി ക്ഷേത്രത്തിലെ പൂജാരി ജാതി പറഞ്ഞ് അധിക്ഷേപിച്ചതിനെതിരെ ഭാരതീയ പട്ടിക ജന സമാജത്തിന്റെ നേതൃത്വത്തിൽ പ്രതിഷേധം. ജാതി അധിക്ഷേപം നടത്തിയ വ്യക്തിയെ സംരക്ഷിക്കുന്ന തരത്തിലുള്ള പോലീസ് നടപടിക്കെതിരെ ആലുവ വെസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് ഭാരതീയ പട്ടിക ജന സമാജം ആലങ്ങാട് മേഖല സമിതിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തി.
വടക്കന്‍ പറവൂര്‍ തത്തപ്പിള്ളി ശ്രീ ദുര്‍ഗാദേവി ക്ഷേത്രത്തിലെ താല്‍ക്കാലിക ശാന്തിക്കാരനായ ആലങ്ങാട് കൊടുവഴങ്ങ പി.ആര്‍ വിഷ്ണുവിനാണ് ജാതി അധിക്ഷേപം നേരിടേണ്ടിവന്നത്. കേരളത്തിലെ 108 ദുര്‍ഗാലയങ്ങളില്‍ ഒന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ തത്തപ്പിള്ളി ശ്രീ ദുര്‍ഗാദേവി ക്ഷേത്രം. വഴിപാട് കഴിക്കാനെത്തിയ സമീപവാസി കൂടിയായ ജയേഷ് എന്ന വ്യക്തി ഭക്തരുടെ മുന്നില്‍വച്ച് വിഷ്ണുവിന്‍റെ ജാതി ചോദിച്ചു. വിഷ്ണു തന്‍റെ ജാതി പറഞ്ഞതോടെ തനിക്ക് പ്രസാദം വേണ്ടെന്ന് പറഞ്ഞ് ജയേഷ് വിഷ്ണുവിനെ അപമാനിക്കുകയായിരുന്നു. മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മിഷനും പൊലീസിനും വിഷ്ണു പരാതി നല്‍കിയിട്ടുണ്ട്.
പട്ടികജന വിഭാഗങ്ങളോടുള്ള പോലീസിൻ്റെ വിവേചനങ്ങൾ അവസാനിപ്പിക്കണമെന്ന് പ്രതിഷേധ മാർച്ച് ഉദ്ഘാനം ചെയ്തുകൊണ്ട് ജില്ലാ പ്രസിഡൻ്റ് ഷൈജുകാവനത്തിൽ സംസാരിച്ചു.
മേഖലാ പ്രസിഡൻ്റ് സുധ അജയകുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന കൗൺസിലഗം പ്രദീപ് കുന്നുകര ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലാസെക്രട്ടറി KC രാജേന്ദ്രൻ, മഹിള സമാജം ജില്ലാ പ്രസിഡൻ്റ് ബിന്ദു ശിവശങ്കരൻ, സെക്രട്ടറി ശിൽപ്പ തമ്പി, PA ലെനീഷ്, ബാബു കണ്ണൻ,PK ഹരിദാസ്, ദീപ്തിലെനീഷ് എന്നീവർ സംസാരിച്ചു.