ലോക ചെസ് ചാമ്പ്യനായി ഇന്ത്യയുടെ ഡി ഗുകേഷ്. ചെെനീസ് ഗ്രാൻഡ് മാസ്റ്റർ ഡിങ് ലിറനെ തോൽപ്പിച്ചാണ് ഗുകേഷിന്റെ നേട്ടം. പതിനാലാം റൗണ്ടിൽ ഏഴര പോയിന്റോടെയാണ് ഗുകേഷ് ലോകചാമ്പ്യനായത്. ചാമ്പ്യനാവുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം കൂടിയാണ് ഗുകേഷ്. 2006 ൽ ജനിച്ച ഗുകേഷിന് 18 വയസാണ് പ്രായം.
ആറര പോയിന്റോടെയായിരുന്നു ഇരുവരും പതിമൂന്നാം ഗെയിമിനെത്തിയത്. പതിമൂന്നാം ഗെയിമിൽ ലോകചാമ്പ്യന്റെ കളി കെട്ടഴിച്ച ഡിങ് ആക്രമണത്തേക്കാൾ മൂർച്ചയുള്ള പ്രതിരോധവുമായി ഗുകേഷിനെ പിടിച്ചുകെട്ടി. സമയസമ്മർദത്തിലും കൃത്യതയുള്ള നീക്കങ്ങളായിരുന്നു ഡിങിന്റേത്. 14 ഗെയിമുകൾ പൂർത്തിയായപ്പോൾ ഗുകേഷ് 7.5 പോയിന്റും ലിറൻ 6.5 പോയിന്റും എന്ന നിലയിലായി. ഇതോടെ ഒരു പോയിന്റ് വ്യത്യാസത്തിൽ ഗുകേഷ് ലോക ചാംപ്യനായി