മണിപ്പൂരിനെ തകര്‍ത്ത് കേരളം സന്തോഷ് ട്രോഫി ഫൈനലില്‍. ഒന്നിനെതിരെ അഞ്ച് ഗോളിനാണ് കേരളത്തിന്റെ വിജയം.
മുഹമ്മദ് റോഷലിന്റെ ഹാട്രിക് മികവിൽ സെമിയിൽ മണിപ്പൂരിനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് കേരളം തകർത്തത്. നസീബ് റഹ്‌മാൻ, അജ്‌സൽ എന്നിവരും വലകുലുക്കി.
പരാജയമറിയാതെയാണ് കേരളവും മണിപ്പുരും സെമിവരെ എത്തിയത്. വെള്ളിയാഴ്ച നടന്ന ക്വാര്‍ട്ടറില്‍ ജമ്മു കാശ്മീരിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് കേരളം സെമിയുറപ്പിച്ചത്.
ഫൈനലിൽ പശ്ചിമ ബംഗാൾ ആണ് കേരളത്തിൻ്റെ എതിരാളി. ഡിസംബര്‍ 31-ന് ആണ് ഫൈനല്‍. ഇത് 16ാം തവണയാണ് കേരളം ഫൈനലില്‍ എത്തുന്നത്.