Connect with us

Hi, what are you looking for?

Kerala

അമ്മയെയും മുത്തച്ഛനേയും കൊലപ്പെടുത്തിയ ശേഷം മുങ്ങിയ പ്രതി കശ്മീരിൽനിന്ന് പിടിയിൽ.

കൊല്ലം കുണ്ടറയിൽ അമ്മയെയും മുത്തച്ഛനേയും കൊലപ്പെടുത്തിയ ശേഷം മുങ്ങിയ പ്രതി കശ്മീരിൽനിന്ന് പിടിയിൽ
കുണ്ടറ പടപ്പക്കര സ്വദേശി അഖിൽ കുമാറിനെയാണ് അറസ്റ്റ് ചെയ്തത്.നാലര മാസങ്ങൾക്ക് ശേഷമാണ് പ്രതി പിടിയിലായത്. ശ്രീന​ഗറിൽ ഒളിവിൽ കഴിയുകയായിരുന്ന അഖിലിനെ കുണ്ടറ സി ഐ അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള മൂന്നം​ഗ സംഘമാണ് പിടി കൂടിയത്. പുഷ്പവിലാസത്തിൽ പുഷ്പലത(46), പുഷ്പലതയുടെ അച്ഛൻ ആന്റണി(74) എന്നിവരെയാണ് അഖിൽ കൊലപ്പെടുത്തിയത്.

ശ്രീന​ഗറിലെ ഒരു വീട്ടിൽ ജോലിക്കുനിൽക്കുകയായിരുന്നു അഖിൽ. അഖിൽ ഫോൺ ഉപയോ​ഗിച്ചിരുന്നില്ല. സുഹൃത്തുക്കളും സാമൂഹിക മാധ്യമങ്ങൾ ഉപയോ​ഗിക്കുന്നതും കുറവായിരുന്നതിനാൽ ഇയാളെ കണ്ടെത്തുക പ്രയാസമായിരുന്നു. രാജ്യവ്യാപകമായ തിരച്ചിലിനൊടുവിലാണ് പ്രതിയിലേക്ക് പൊലീസ് എത്തിച്ചേർന്നത്. വിവിധ സംസ്ഥാനങ്ങൾക്ക് പ്രതിയുടെ വിവരങ്ങൾ പൊലീസ് കൈമാറിയിരുന്നു.

ആ​ഗസ്ത് 18നാണ് കേസിന് ആസ്പദമായ സംഭവം. ഒരു ലക്ഷം രൂപ ആവശ്യപ്പെട്ട് മകൻ ഉപദ്രവിക്കുകയാണെന്ന് സെപ്തംബർ പതിനാറാം തീയതി പുഷ്പലത കുണ്ടറ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് വീട്ടിൽ എത്തി അഖിലിന് മുന്നറിയിപ്പ് നൽകി. എന്നാൽ പൊലീസിനെ വിളിച്ചത് അഖിലിന്റെ വൈരാഗ്യം കൂട്ടി. ആ പകയാണ് അന്ന് രാത്രി അരുംകൊലയ്ക്ക് വഴിവെച്ചത്. കട്ടിലിൽ കിടക്കുകയായിരുന്ന അമ്മയെ തലയണ കൊണ്ട് അഖിൽ ശ്വാസം മുട്ടിച്ചു. നിലത്തു വീണ പുഷ്പലതയുടെ തലയിൽ ചുറ്റിക കൊണ്ട് അടിച്ചു. കൂർത്ത ആയുധം കൊണ്ട് മുഖത്ത് കുത്തി. ചോരവാർന്ന് പുഷ്പലത മരിക്കുന്നത് ലഹരിക്കടിമയായ അഖിൽ കണ്ടുനിന്നു.

തൊട്ടടുത്ത മുറിയിലായിരുന്ന പുഷ്പലതയുടെ അച്ഛൻ ആന്‍റണിയെയും പ്രതി വെറുതെ വിട്ടില്ല. മുത്തച്ഛനെയും അഖിൽ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി. പഞ്ചാബിൽ പഠിക്കുന്ന പുഷ്പലതയുടെ മകൾ രാവിലെ അമ്മയെ ഫോൺവിളിച്ചിട്ട് കിട്ടാതായതോടെ അയൽവാസിയെ ബന്ധപ്പെട്ടപ്പോഴാണ് കൊലപാതക വിവരം പുറംലോകം അറിയുന്നത്. ഫോൺ കോളിന് പിന്നാലെ വീട്ടിൽ എത്തി പരിശോധിച്ച അയൽക്കാരിയാണ് ജീവനറ്റ് കിടന്ന പുഷ്പലതയെയും രക്തം വാർന്ന് അവശനായ ആന്‍റണിയെയും കണ്ടത്. ഉടനെ തന്നെ വിവരം നാട്ടുകാരേയും പൊലീസിലും അറിയിക്കുകയായിരുന്നു.

നാട്ടുകാരും പൊലീസും ചേർന്ന് ആന്‍റണിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. സംഭവത്തിന് പിന്നാലെ പുഷ്പലതയുടെ ഫോൺ വിൽക്കാൻ മൊബൈൽ കടയിൽ എത്തിയ അഖിലിന്‍റെ ദൃശ്യങ്ങൾ അടക്കം പൊലീസ് ശേഖരിച്ചിരുന്നു. അവിടെ നിന്ന് ബസിൽ കയറിയ പ്രതിയുടെ യാത്ര സംസ്ഥാനത്തിന് പുറത്തേക്കായിരുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അടക്കം ഒറ്റയ്ക്ക് യാത്ര നടത്തി ശീലമുണ്ടായിരുന്ന പ്രതി രക്ഷപ്പെടാൻ മറ്റൊന്ന് ആലോചിച്ചില്ല. മണാലിയിൽ മുമ്പ് 45 ദിവസം അഖിൽ താമസിച്ചിട്ടുണ്ടെന്നും പൊലീസിന് വിവരം ലഭിച്ചു.

രണ്ട് സംഘങ്ങളായി കുണ്ടറ പൊലീസ് പല സംസ്ഥാനങ്ങളിലും അഖിലിനായി തെരച്ചിൽ നടത്തി വരിക​യായിരുന്നു.

You May Also Like

Business

350 ബ്രാഞ്ചുകളുമായി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ്
ദുബായ് സത് വ കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ  ഉദ്ഘാടനം ചെയ്തു. ദുബായ്; ലോക സാമ്പത്തിക രംഗത്ത് ചുരുങ്ങിയ കാലയളവിൽ പ്രമുഖ സ്ഥാനത്തെത്തിയ  ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് ആഗോള...

Business

കൊച്ചി; വിദേശ കറൻസി വിനിമയ രംഗത്തെ പ്രശസ്തമായ ലുലു ഫോറെക്സ് ദക്ഷിണേന്ത്യയിൽ മൂന്ന് ശാഖകൾ കൂടെ തുറന്നു. ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദിന്റെയും സീനിയർ കമ്പനി മാനേജ്‌മെന്റിന്റെയും സാന്നിധ്യത്തിൽ...

Business

ഒരു കാലത്ത് പെരുമ്പാവൂരിന്റെ സാമ്പത്തിക നട്ടെല്ലായിരുന്നു ട്രാവൻകൂർ റയോൺസ് കമ്പനി. പെരുമ്പാവൂരിന് മുനിസിപ്പാലിറ്റി പദവി ലഭിക്കുന്നതിന് വളരെ മുമ്പുതന്നെ പെരുമ്പാവൂർ അറിയപ്പെട്ടിരുന്നത് ട്രാവൻകൂർ റയോൺസ് കമ്പനിയുടെ ലേബലിലായിരുന്നു. മുത്തയ്യ ചിദംബരം ചെട്ടിയാർ 1946...

India

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷയിലെ ക്രമക്കേട് സിബിഐ അന്വേഷിക്കും. നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ ഡയറക്ടർ ജനറലിനെ മാറ്റിയതിന് പിന്നാലെയാണ് വിദ്യാഭ്യാസ മന്ത്രാലയം അന്വേഷണ ചുമതല സിബിഐക്ക് കൈമാറിയത്. പകരം പ്രദീപ് സിംഗ് കരോളയ്ക്ക് എന്‍.ടി.എയുടെ...