ഹൈദരാബാദ്: സന്തോഷ് ട്രോഫി കലാശ പോരാട്ടത്തിനൊരുങ്ങി കേരളം. ബംഗാളിനെയാണ് കേരളം നേരിടുന്നത്. ഗച്ചിബൗളി സ്റ്റേഡിയത്തില്‍ രാത്രി 7.30-നാണ് കിരീടപ്പോരാട്ടം.
കേരളം 16-ാം ഫൈനലിനാണ് ഇറങ്ങുന്നത്. ബംഗാളിനാവട്ടെ 47-ാം കലാശപ്പോരാണ്. ബംഗാളിന്റെ അക്കൗണ്ടില്‍ 32 കിരീടമുണ്ട്. കേരളത്തിന് ഏഴു വിജയങ്ങളും. ഇത്തവണ അപരാജിതരായിട്ടാണ് കേരളം ഫൈനല്‍ കളിക്കാനിറങ്ങുന്നത്.