കൊടുങ്ങല്ലൂർ :ഡോ. ബി ആർ അംബേദ്കറെ അപമാനിച്ച ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവെക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും രാജ്യത്തുടനീളം നടക്കുന്ന സംഘ് പരിവാർ വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും വെൽഫെയർ പാർട്ടി തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജയ് ഭീം നൈറ്റ് മാർച്ച് നടത്തി. ജില്ലാ പ്രസിഡണ്ട് അഡ്വക്കെറ്റ് കെ.എസ്. നിസാർ നയിച്ച മാർച്ച് സംസ്ഥാന സെക്രട്ടറി പ്രേമ ജി. പിഷാരടി ഉദ്ഘാടനം ചെയ്തു.
ഇന്ത്യയിലെ പിന്നാക്കജനതയുടെ അഭിമാനത്തിന് വഴിതെളിച്ച ഭരണഘടനാശില്പി ഡോ. ബി.ആർ. അംബേദ്കറെ പാർലമെന്റിൽ അവഹേളിച്ച അമിത്‌ഷാ ആഭ്യന്തരമന്ത്രിയായി തുടരുന്നത് മതനിരപേക്ഷ ഇന്ത്യക്ക് നാണക്കേടാണെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസ്ഥാന സെക്രട്ടറി പ്രേമ ജി. പിഷാരടി പറഞ്ഞു.
ജില്ലാ ജനറൽസെക്രട്ടറി കെ.എസ്. ഉമൈറ അധ്യക്ഷത വഹിച്ചു. പ്രശാന്ത് ഈഴവൻ, പി.കെ. സുബ്രഹ്മണ്യൻ, കണ്ണൻ സിദ്ധാർഥ്, നിഖിൽ ചന്ദ്രശേഖരൻ, മണികണ്ഠൻ, ഫായിസ് ഹംസ, എം.കെ. അസ്‌ലം, ഇ.എ. റഷീദ്, ടി.വി. ശിവശങ്കരൻ, റക്കീബ് കെ തറയിൽ, പി.യു. സിദ്ദിഖ് എന്നിവർ പ്രസംഗിച്ചു.