ദിവ്യ ഉണ്ണിയെ രുക്ഷ ഭാഷയിൽ വിമർശിച്ച് നടി ഗായത്രി വർഷ. ഉമാ തോമസിനെ ഒന്ന് കാണാൻ ദിവ്യ ഉണ്ണി തയ്യാറായില്ലെന്നും സംഭവം ഉണ്ടായതിൽ ഖേദിക്കുന്നുവെന്ന് പറയാൻ ദിവ്യക്ക് മനസുണ്ടായില്ലെന്നും ഗായത്രി വർഷ വിമർശിച്ചു. മാധ്യമങ്ങൾ ആദ്യഘട്ടത്തിൽ സംഘാടകരുടെ പേര് മറച്ചുവച്ചു. കലാ പ്രവർത്തനങ്ങൾ കച്ചവട മാധ്യമങ്ങളായി മാറി. അതിൻ്റെ ഭാഗമായിരുന്നു കൊച്ചിയിൽ നടന്ന ഗിന്നസ് പരിപാടി. ഇതിനോട് കേരളീയ സമൂഹവും, സോഷ്യൽ മീഡിയ സമൂഹവും മൗനം പാലിച്ചു. ദിവ്യ ഉണ്ണിയും കച്ചവട കലാപ്രവർത്തനത്തിൻ്റെ ഇരയായെന്നും ഗായത്രി വർഷ പ്രതികരിച്ചു.
അതെ സമയം കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടായ കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയം വിവാദ നൃത്ത പരിപാടിക്കു വേദിയാക്കിയതിൽ ബ്ലാസ്റ്റേഴ്സിനും ആക്ഷേപം. അടുത്ത ഹോം മാച്ചിന് മുൻപ് സ്റ്റേഡിയത്തിലെ ടർഫ് പരിശോധിക്കാൻ ബ്ലാസ്റ്റേഴ്സ് അധികൃതരുടെ തീരുമാനം. ടർഫിനും, പുല്ലിനും കേടുപാട് പറ്റായിട്ടുണ്ടാകാമെന്ന സംശയത്തിലാണ് പരിശോധന.