നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് അടിച്ചു തകര്‍ത്ത കേസില്‍ പിവി അന്‍വര്‍ എംഎല്‍എയെ വീട്ടിലെത്തി പോലീസ് അറസ്റ്റ് ചെയ്തു.മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കിയ അന്‍വറിനെ റിമാന്‍ഡ് ചെയ്തു.14 ദിവസത്തേക്കാണ് റിമാന്‍ഡ് .മഞ്ചേരി സബ് ജയിലിലേക്ക് അന്‍വറിനെ മാറ്റുമെന്നാണ് അറിയുന്നത്. അന്‍വറടക്കം 11 പേര്‍ക്കെതിരെയാണ് കേസ്. നിലമ്പൂര്‍ പോലീസാണ് കേസെടുത്തത്.
കാട്ടാനയാക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ നിലമ്പൂർ വനം വകുപ്പ് ഓഫീസിലേക്ക് നടത്തിയ ഡിഎംകെ മാർച്ചിലെ അക്രമസംഭവങ്ങളാണ് അൻവറിന്റെയും പ്രവർത്തകരുടെയും അറസ്റ്റിലേക്ക് നയിച്ചത്.