മികച്ച ചിത്രത്തിനായുള്ള ഓസ്കർ അവാർഡ്സ് പ്രഥമ പരിഗണന പട്ടികയിൽ ഇടംനേടി പൃഥ്വിരാജ്–ബ്ലെസി ചിത്രം ആടുജീവിതം പായൽ കപാഡിയയുടെ ഓൾ വി ഇമാജിൻ ആസ് ലൈറ്റ്, സൂര്യയുടെ കങ്കുവ, രൺദീപ് ഹൂഡയുടെ സ്വതന്ത്ര വീർ സവര്‍ക്കര്‍, സന്തോഷ്(ഇന്ത്യ–യുകെ), ബാൻഡ് ഓഫ് മഹാരാജാസ് എന്നീ ഇന്ത്യൻ സിനിമകൾ. 323 സിനിമകളാണ് മികച്ച ചിത്രത്തിനായുള്ള ഓസ്കർ മത്സരത്തിനായി അപേക്ഷകൾ അയച്ചത്. അതിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 207 സിനിമകളിൽ ആടുജീവിതവും തിരഞ്ഞെടുക്കപ്പെട്ടു.
മാർച്ച് 2 രണ്ടിനാകും ഓസ്കർ പ്രഖ്യാപനം.
വേഗത്തില്‍ മലയാളത്തില്‍ നിന്ന് 100 കോടി ക്ലബിലെത്തിയതും പൃഥ്വിരാജ് നായകനായ ആടുജീവിതം സിനിമ ആണെന്ന പ്രത്യേതകയുമുണ്ട്. കേരളത്തില്‍ നിന്ന് മാത്രമായി മലയാള സിനിമ വേഗത്തില്‍ ആകെ നേട്ടം 50 കോടി രൂപയിലെത്തിക്കുന്നതും ആടുജീവിതമാണ്.