ഹണി റോസിന്റെ വസ്ത്രധാരണത്തെ കുറിച്ചുള്ള രാഹുല്‍ ഈശ്വറിന്റെ പരാമര്‍ശത്തില്‍ രാഹുല്‍ ഈശ്വറിനെതിരെ ഹണി റോസ്. ചര്‍ച്ചകളില്‍ സ്ത്രീകള്‍ ഉന്നയിക്കുന്ന വിഷയങ്ങളെ നിര്‍വീര്യമാക്കുന്നയാളാണ് രാഹുലെന്ന് ഹണി റോസ് വിമര്‍ശിച്ചു. ഭാഷയിലുള്ള നിയന്ത്രണം, രാഹുലിന് സ്ത്രീകളുടെ വസ്ത്രധാരണം കാണുമ്പോള്‍ ഇല്ല.
രാഹുല്‍ പൂജാരിയായാല്‍ ക്ഷേത്രത്തില്‍ വരുന്ന സ്ത്രീകള്‍ക്ക് ഡ്രസ് കോഡ് ഉണ്ടാക്കും. സ്ത്രീകളെ ഏത് വേഷത്തില്‍ കണ്ടാലാണ് രാഹുലിന്‍റെ നിയന്ത്രണം പോകുന്നത് എന്നറിയില്ലല്ലോയെന്നും ഹണി റോസ് പരിഹസിച്ചു.
ഇന്നലെ മനോരമ ന്യൂസ് കൗണ്ടര്‍പോയിന്റിലായിരുന്നു ഹണി റോസിന്റെ വസ്ത്രധാരണത്തെ കുറിച്ചുള്ള രാഹുല്‍ ഈശ്വറിന്റെ പരാമര്‍ശം.