പത്തനംത്തിട്ട അഞ്ചു വർഷത്തിനിടെ അദ്ധ്യാപകനുൾപ്പെടെ അറുപതിലേറെ പേർ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് കായികതാരമായ ദലിത് പെൺകുട്ടിയുടെ വെളിപ്പെടുത്തലിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. ഇലവുത്തിട്ട സ്വദേശി സന്ദീപ്,വിനീത്,സുബിൻ തുടങ്ങിയവരാണ് അറസ്റ്റിലായത്. അച്ചു ആനന്ദ് എന്നായാൾക്കായി തിരച്ചിൽ നടത്തുന്നതായും മറ്റുള്ളവരുടെ പേര് വിവരങ്ങൾ ശേഖരിച്ച് വരുന്നതായും പോലീസ് പോലീസ് പറഞ്ഞു. എല്ലാവരുടെയും പേരിൽ പോക്സോ,പട്ടിക വർഗ- പട്ടികജാതി പീഡന നിരോധനവകുപ്പും ചുമത്തും.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മഹിള സൊസൈറ്റി പ്രവൃത്തകരോടാണ് പെൺകുട്ടി പിഢനവിവരം ആദ്യം പറയുന്നത്. രണ്ടു കൊല്ലമായുള്ള പീഡനവിവരങ്ങളാണ് ശിശു ക്ഷേമ സമിതി വഴി പൊലീസിന് ലഭിച്ചത്.18 കാരിയായ പെൺകുട്ടിയുടെ മൊഴി സംസ്ഥാന ശിശു സംരക്ഷണ സമിതിക്ക് ലഭിച്ച നേരിട്ട് പത്തനംതിട്ട എസ്പിക്ക് കൈമാറി. പത്തനംതിട്ട ജില്ലയിൽ രജിസ്റ്റർ ചെയ്ത കേസുകളിലെ എല്ലാ പ്രതികളെയും പൊലീസ് തിരിച്ചറിഞ്ഞു.