കൊച്ചി: വിജയത്തോടെ 2025ന് തുടക്കം കുറിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ഒഡീഷ എഫ്സിക്കെതിരെ കൊച്ചിയിൽ നടന്ന മത്സരം 3-2 കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി. ക്വാമി പെപ്ര (60–ാം മിനിറ്റ്), ഹെസൂസ് ഹിമെനെ (72–ാം മിനിറ്റ്), നോഹ സദൂയി (90+5) എന്നിവർ കേരളത്തിനായി ഗോൾ കണ്ടെത്തി.ഈ സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ ആറാമത്തെ ജയമാണിത്.
കളിയുടെ നാലാം മിനിറ്റിൽ ജെറി മാവിമിങ്താംഗയുടെ ഗോളിലൂടെ ഒഡീഷ അക്കൗണ്ട് തുറന്നു. ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്സിന് മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ല. അറുപതാം മിനിറ്റിൽ ക്വാമി പെപ്രയുടേതായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഗോൾ. ഹെസൂസ് ഹിമെനെയുടെ രണ്ടാം ഗോൾ 72–ാം മിനിറ്റിലായിരുന്നു. നോഹ സദൂയിയീണ് 95ാം മിനിറ്റിൽ വിജയ ഗോൾ നേടിയത്.