കൊച്ചി: ലൈംഗികാധിക്ഷേപം നടത്തിയെന്ന നടി ഹണി റോസിന്‍റെ പരാതിയിൽ റിമാൻഡിൽ കഴിയുന്ന ബോബി ചെമ്മണൂരിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പൊലീസ് റിപ്പോർട്ട് കൂടി പരിഗണിച്ചായിരിക്കും ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ ജാമ്യാപേക്ഷയിൽ വിധി പറയുക. അടിയന്തരമായി ജാമ്യം അനുവദിക്കണമെന്ന് ബോബി ചെമ്മണൂർ ആവശ്യപ്പെട്ടിരുന്നെങ്കിലും പ്രോസിക്യൂഷൻ നിലപാട് കൂടി അറിഞ്ഞശേഷം തീരുമാനിക്കാമെന്നാണ് കോടതി പറഞ്ഞത്.
നടി ഹണി റോസിന്റെ പരാതിയില്‍ ബുധനാഴ്‌ച അറസ്‌റ്റിലായ ബോബി ചെമ്മണൂരിനെ വ്യാഴാഴ്‌ച എറണാകുളം ഫസ്‌റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ വിട്ടിരുന്നു. കാക്കനാട് ജയിലിലാണു റിമാന്‍ഡ് ചെയ്‌തത്. അഞ്ചു റിമാന്‍ഡ് പ്രതികള്‍ കൂടിയുള്ള എ ബ്ലോക്കിലെ സെല്ലിലായിരുന്നു ബോബി ചെമ്മണ്ണുര്‍ കഴിഞ്ഞത്. എല്ലാവരും സമീപ ദിവസങ്ങളില്‍ എത്തിയവരാണ്.