നടൻ വിനായകൻ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്ന് അസഭ്യം പറയുന്നതിന്റെയും നഗ്നതാ പ്രദർശനം നടത്തുന്നതിന്റെയും വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. അയൽവാസികളോടെ അപമര്യാദയായി പെരുമാറി എന്ന തരത്തിലാണ് വീഡിയോ പ്രചരിച്ചത്. പിന്നീട് സംഭവത്തിൽ പൊതു സമൂഹത്തോട് മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരുന്നു. സംഭവത്തിൽ പ്രതികരിച്ച് ആക്ടിവിസ്റ്റ് ദിനു വെയിലും ഒരു പരിപാടിക്ക് ക്ഷണിക്കാൻ വിനായകനെ വിളിച്ചുപ്പോൾ അസഭ്യം പറഞ്ഞതിന് തങ്ങളോട് ഇത് വരെ വിനായകൻ മാപ്പ് പറഞ്ഞിട്ടില്ലെന്നും. ഇതിന്റെ നൂറു ഇരട്ടി മോശമായി ലൈംഗിക ചുവയോടെ സംസാരിച്ചപ്പോൾ അന്ന് തെറ്റ് മനസിലാക്കി മാപ്പ് പറഞ്ഞിരുന്നെങ്കിൽ അദ്ദേഹം തുടർന്ന് തിരുത്താൻ ഉള്ള ശ്രമങ്ങൾ ചെയ്യുമായിരുന്നുവെന്നും നടൻ വിനായകനെ വഷളാക്കുന്നത് ഓരോ തവണയും അനാവശ്യ പിന്തുണ നൽകുന്നവരാണെന്ന് പറയാതെ വയ്യെന്നും ദിനു ഫേസ്ബുക്കിൽ കുറിച്ചു. ദിനുവിനോടും ദളിത് ആക്റ്റിവിസ്റ്റ് കൂടിയായ യുവതിയോടുമായിരുന്നു. ഒരു പരിപാടിക്ക് ക്ഷണിക്കാൻ വേണ്ടി വിളിച്ചുപ്പോൾ അസഭ്യം പറഞ്ഞതും അശ്ലീലച്ചുവയോടെ സംസാരിച്ചതും ഇവരുടെ പരാതിയിൽ കൽപ്പറ്റ പൊലീസാണ് വിനായകനെതിരെ കേസ് റജിസ്റ്റർ ചെയ്തത്. കേസ് കല്പറ്റ കോടതിയിൽ നടക്കുകയാണെന്നും ദിനു പറയുന്നു.
ദിനു വെയിലിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
നടൻ വിനായകൻ ഇക്കാലമത്ര ആയിട്ടും ഞങ്ങളോട് മാപ്പ് പറഞ്ഞിട്ടില്ല. ഒരു പക്ഷേ ഞങ്ങളോട് ഇതിന്റെ നൂറു ഇരട്ടി മോശമായി ലൈംഗിക ചുവയോടെ സംസാരിച്ചപ്പോൾ അന്ന് തെറ്റ് മനസിലാക്കി മാപ്പ് പറഞ്ഞിരുന്നെങ്കിൽ അദ്ദേഹം തുടർന്ന് തിരുത്താൻ ഉള്ള ശ്രമങ്ങൾ ചെയ്യുമായിരുന്നു. നടൻ വിനായകനെ വഷളാക്കുന്നത് ഓരോ തവണയും അനാവശ്യ പിന്തുണ നൽകുന്നവരാണെന്ന് പറയാതെ വയ്യ. ദളിത് ചിന്തകരിൽ ചിലരും അനാവശ്യമായി ആ സമയങ്ങളിൽ വിനായകന് പിന്തുണ നൽകി. ഇപ്പോൾ പൊതു സമൂഹത്തോട് മാപ്പ് ചോദിച്ചുകൊണ്ട് ഒരു ഫേസ് ബുക്ക് കുറിപ്പ് ഇപ്പോൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഫ്ലാറ്റിൽ നിന്ന് അസഭ്യം പറയുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്യുന്ന വീഡിയോ പൊതു സമൂഹത്തിൽ വയറൽ ആയപ്പോഴാണ് മറ്റ് വഴികൾ ഇല്ലാതെ അദ്ദേഹം മാപ്പ് പറഞ്ഞിരിക്കുന്നത്
വിനായകനിൽ നിന്ന് ഏൽക്കേണ്ടി വന്ന മുറിവിന് ഞങ്ങളും ആഗ്രഹിച്ചിരുന്നത് ഒരു മാപ്പെങ്കിലുമാണ്. അതിന് വേണ്ടി കാത്തിരിക്കുകയും ചെയ്തിരുന്നു. ഒരുപക്ഷേ നിങ്ങളിപ്പോൾ കേട്ട തെറികളെക്കാൾ രൂക്ഷമായ അസ്സഹനീയമായ ലൈംഗിക ചുവയുള്ള അശ്ലീല സംസാരവും, തെറികളും, വാചികമായ ലൈംഗിക അതിക്രമവും അയാളിൽ നിന്ന് ഒരു സ്ത്രീക്ക് നേരിടേണ്ടി വന്നതിൽ നേർ സാക്ഷിയാണ് ഞാൻ. എന്നോടും അദ്ദേഹം മോശമായി സംസാരിച്ചിട്ടുണ്ട്. ആ സംഭാഷണത്തിന്റെ ഓഡിയോ ഇന്ന് വരെ ഞങ്ങൾ പുറത്ത് വീട്ടിട്ടില. പരാതി നൽകിയ ഞങ്ങൾക്കെതിരെ വിനായകൻ നുണ പറഞ്ഞു. ഞങ്ങൾ വിനായകനെ ഫോൺ ചെയ്ത് അപമാനിച്ചു എന്ന് നുണ പറഞ്ഞു . തുടർച്ചയായി ഇങ്ങോട്ടേക് വിളിച്ച വിനായകൻ ഞങ്ങൾ അങ്ങോട്ടേക്കാണ് തുടർച്ചയായി വിളിച്ചതെന്ന് പറഞ്ഞു. ഒരു നടനെ തകർക്കാൻ മനഃപൂർവം ശ്രമിക്കുകയാണെന്ന് പറഞ്ഞ് വലിയ സൈബർ അതിക്രമങ്ങൾ അക്കാരണത്താൽ നേരിടേണ്ടി വന്നു. സമുദായത്തിൽ നിന്ന് വരെ കുറേ കുത്തു വാക്കുകൾ കേൾക്കേണ്ടി വന്നു. എന്നിട്ടും ഞങ്ങൾ ആ ഓഡിയോ പുറത്ത് വിട്ടില്ല. കേസ് മുന്നോട്ട് പോകുന്ന ഏതെങ്കിലും ഘട്ടത്തിൽ വിനായകൻ മാപ്പ് പറഞ്ഞിരുന്നെങ്കിൽ എന്നാഗ്രഹിച്ചു, അതുണ്ടായില്ല. സ്ത്രീത്വത്തെ അപമാനിച്ചു, ലൈംഗിക ചുവയോടെ സംസാരിച്ചു, അസഭ്യം പറഞ്ഞു എന്നീ വകുപ്പുകളോടെ പോലീസ് കുറ്റപത്രം സമർപ്പിച്ചു കേസ് കല്പറ്റ കോടതിയിൽ നടക്കുകയാണ്. മുൻപ് ഒരു മാധ്യമ പ്രവർത്തകയോടും ഇപ്പോൾ പൊതു സമൂഹത്തോടും മാപ്പ് പറഞ്ഞ വിനായകൻ ഞങ്ങളോട് മാപ്പ് പറഞ്ഞിട്ടില്ല. തന്നേക്കാൾ അധികാരം കുറഞ്ഞ ഒരു ദളിത് സ്ത്രീയോടും ക്വീർ പുരുഷനോടും മാപ്പ് പറയുക എന്നത് അദ്ദേഹത്തിന്റെ ആൺ അധികാര ബോധം അനുവദിക്കുന്നുണ്ടാവില്ല.
ഇക്കഴിഞ്ഞ ദിവസമാണ് നമ്മളൊക്കെ ഏറ്റവും ആദരിക്കുന്ന സണ്ണി എം കാപ്പിക്കാടിനെ നമ്പരുത് എന്ന തരത്തിൽ വിനായകൻ ഒരു പോസ്റ്റ് ഇട്ടത്. നടൻ വിനായകൻ, താങ്കളെ പോലെ പ്രതിഭയുള്ള ഒരു മനുഷ്യൻ ഇങ്ങനെ നശിച്ചു പോവരുത് എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്ന ഒരാളാണ് ഞാനും. തെറ്റുകൾ തിരുത്തുക, പ്രൊഫഷണൽ സപ്പോർട്ട് എടുക്കുക. പരാതി നൽകിയവർക്കെതിരെ നുണ പ്രചരിപ്പിച്ചതിന് എങ്കിലും എന്നെങ്കിലും മനസാക്ഷിയിൽ വേദന തോന്നുകയാണെങ്കിൽ മാപ്പ് പറയുക.