തമിഴക വെട്രി കഴകത്തേയും നടന്‍ വിജയേയും പരിഹസിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ഇന്നലെ രൂപീകരിച്ച പാര്‍ട്ടിയുടെ നേതാവ് നാളെ മുഖ്യമന്ത്രിയാകും എന്ന് പറയുന്നുവെന്നാണ് പരിഹാസം. വിജയ്‌യെ ഉന്നംവച്ചുള്ള സ്റ്റാലിന്റെ വാക്കുകള്‍ ഇങ്ങനെ. താന്‍ പാര്‍ട്ടിയുടേയോ നേതാവിന്റേയോ പേര് പറയാത്തത് അവര്‍ക്ക് ഒരു മേല്‍വിലാസം നല്‍കാന്‍ താന്‍ ആഗ്രഹിക്കാത്തതുകൊണ്ടാണെന്നും ഈ ഡയസിന്റെ വില കളയേണ്ടെന്ന് കരുതിയിട്ടാണെന്നും ഇത്തരം ഷോ നടത്തുന്നവര്‍ക്ക് മറുപടി പറഞ്ഞ് സമയം കളയുന്നില്ല എന്ന് സ്റ്റാലിന്‍ പറഞ്ഞു.
പുതിയ പാര്‍ട്ടിയുടെ ലക്ഷ്യം ജനസേവനമല്ല മറിച്ച് അധികാരം പിടിക്കലാണ്. ഡിഎംകെ ഇന്നലെ മുളച്ച കൂണ്‍ അല്ല എന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു. വിജയ്‌യെ പേരെടുത്ത് പറയാതെയായിരുന്നു വിമര്‍ശനങ്ങള്‍.