കോഴിക്കോട്: വെള്ളിയാഴ്ചകളിലേക്ക് നിശ്ചയിച്ച ഈ വർഷത്തെ ഹയർസെക്കണ്ടറി പൊതുപരീക്ഷയുടെ സമയക്രമം പുനർ നിശ്ചയിക്കണമെന്ന് കേരളമുസ്ലിം ജമാഅത്ത് ആവശ്യപ്പെട്ടു. നിലവിലെ സമയക്രമ പ്രകാരം വെള്ളിയാഴ്ച്ചകളിലെ പരീക്ഷകളും ഉച്ചക്ക് 1.30 നാണ് ആരംഭിക്കുന്നത്.
വെള്ളിയാഴ്ച പള്ളികളിൽ പ്രാർത്ഥനക്ക് പോകുന്ന വിദ്യാർത്ഥികൾക്ക് ഇത് പ്രയാസം സൃഷ്ടിക്കും. ഇതുകണക്കിലെടുത്ത് വെള്ളിയാഴ്ചകളിലെ പരീക്ഷാസമയം രണ്ടു മണിയിലേക്ക് മാറ്റുകയോ മറ്റു പരിഹാരമാർഗങ്ങൾ കണ്ടെത്തുകയോ ചെയ്യണമെന്ന് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
സംസ്ഥാന കാബിനെറ്റ് യോഗത്തിൽ കാന്തപുരം എ പി.അബൂബക്കർ മുസ്ലിയാർ അധ്യക്ഷതവഹിച്ചു.സയ്യിദ് ഇബ്രാഹീം ഖലീലുൽബുഖാരി,കെ.കെ. അഹമദ്കുട്ടി മുസ് ലിയാർ ,സി.മുഹമ്മദ് ഫൈസി,വണ്ടൂർ അബ്ദുൽറഫ്മാൻ ഫൈസി,മജീദ്കക്കാട്,സി.പി.സൈതലവി മാസ്റ്റർ പങ്കെടുത്തു.