കൊല്ലം : ഇടിക്കൂട്ടിലെ യഥാർത്ഥ മത്സരം കാണാൻ താരങ്ങൾ വെള്ളിത്തിരയിൽ നിന്നിറങ്ങി വന്നു. ഫെബ്രുവരി 14 ന് റിലീസ് ചെയ്യുന്ന “ദാവീദ്” എന്ന ചിത്രത്തിലെ താരങ്ങളാണ് സി പി ഐ എം സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന ബോക്സിങ് മത്സരം കാണാൻ എത്തിയത്. സിനിമയിൽ വില്ലൻ വേഷത്തിലെത്തുന്ന ഈജിപ്ഷ്യൻ താരം മോ ഇസ്മായീൽ, മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കാത്റിൻ മറിയ, കൊല്ലം സ്വദേശിയായ ബോക്സിങ് താരം നൗഫർ ഖാൻ എന്നിവരാണ് അതിഥികളായി എത്തിയത്.

മത്സരം കാണാനെത്തിയ താരങ്ങൾ വിജയികൾക്ക് സർട്ടിഫിക്കറ്റുകളും സമ്മാനിച്ച് അഭിനന്ദനവും അറിയിച്ച ശേഷമാണ് മടങ്ങിയത്.
ചവറ തട്ടാശ്ശേരി സ്വദേശി ദീപു രാജീവൻ തിരക്കഥയെഴുതി ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആൻ്റണി വർഗീസ് പെപെയാണ് നായകൻ. ലിജോ മോൾ ജോസ്, വിജയരാഘവൻ, സൈജു കുറുപ്പ്, അജു വർഗീസ് തുടങ്ങി വൻതാരനിര അണിനിരക്കുന്ന ചിത്രത്തിൻ്റെ പ്രമേയവും ബോക്സിങ് ആണ്.
