പെരുമ്പാവൂർ : ബി.ജെ.പി. പെരുമ്പാവൂർ മണ്ഡലം സമ്മേളനം മുൻ പ്രസിഡന്റ് പി. അനിൽകുമാറിന്റെ അധ്യക്ഷതയിൽ ദേശീയ നിർവാഹക സമിതി അംഗം സി.കെ. പദ്മനാഭൻ ഉദ്ഘാടനം ചെയ്തു.
എറണാകുളം നോർത്ത് ജില്ലാ പ്രസിഡന്റായി ചുമതലയേൽക്കുന്ന ബ്രഹ്മരാജ്, മണ്ഡലം പ്രസിഡന്റായി ചുമതലയേറ്റ ലിഷ രാജേഷ് എന്നിവർക്ക് സ്വീകരണം നൽകി.
സംസ്ഥാന സെക്രട്ടറി രേണു സുരേഷ്, ദേശീയ സമിതി അംഗം പി.എം. വേലായുധൻ, പദ്മകുമാർ, കാശിനാഥ്, ഷാജി മൂത്തേടൻ, അഡ്വ. കെ. ആർ. രാജഗോപാൽ, എം.പി. ജയ്‌സൺ, അജിൽകുമാർ മനയത്ത്, അഡ്വ. സജീവ് പി. മേനോൻ, പി.ആർ. രാകേഷ്, പി.ആർ. സലി, മധുസൂദനൻ പിള്ള, ശശികല രമേശ് എന്നിവർ പങ്കെടുത്തു
