വ്യാവസായികവളർച്ചയിൽ തരൂർ പറഞ്ഞത് ചില അർദ്ധസത്യങ്ങളുണ്ടെന്ന ബോധ്യത്തിലാണ്. എന്നാൽ പൂർണ്ണ അർത്ഥത്തിലല്ല. ഡിവൈഎഫ്‌ഐയുടെ പരിപാടിക്ക് തരൂർ പോവില്ല. ഇക്കാര്യത്തിൽ പ്രത്യേക നിർദ്ദേശമൊന്നും നൽകിയിട്ടില്ലെന്നും സുധാകരൻ പറഞ്ഞു. തലക്കുളത്തൂരിൽ വില്ലേജ് ഓഫീസ് ധർണ്ണ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്റ്റാർട്ട് അപ് ഫെസ്റ്റിവലിലേക്കാണ് ഡിവൈഎഫ്ഐ, തരൂരിനെ ക്ഷണിച്ചത്. മാർച്ച് 1,2 തിയ്യതികളിൽ തിരുവനന്തപുരത്താണ് പരിപാടി. അഖിലേന്ത്യ അധ്യക്ഷൻ എ.എ റഹീം,സംസ്ഥാന സെക്രട്ടറി വി.കെ സനോജ് എന്നിവരാണ് തരൂരിനെ ക്ഷണിച്ചത്. എന്നാല്‍ നേരത്തെ തീരുമാനിച്ച ചില പരിപാടികൾ ഉണ്ടെന്ന് ഡിവൈഎഫ്ഐ നേതാക്കളെ തരൂർ അറിയിച്ചതായാണ് വിവരം. പങ്കെടുക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
കേരള യൂത്ത് സ്റ്റാർട്ടപ്പ് ഫെസ്റ്റിവൽ ‘മവാസോ’ എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. മാർച്ച് ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയനാണ് മവാസോ ഉദ്ഘാടനം ചെയ്യുന്നത്.
