ചാമ്പ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റിൽ ഇന്ത്യക്ക് ഇന്ന് ആദ്യ പോരാട്ടം.ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും ദുബായ് ഇന്റർനാഷണൽ സ്‌റ്റേഡിയത്തിൽ പകൽ 2.30നാണ് മത്സരം. ടൂർണമെന്റ് നടക്കുന്ന പാകിസ്ഥാനിലേക്ക് പോകാൻ തയ്യാറാകാത്ത സാഹചര്യത്തിൽ ഇന്ത്യയുടെ കളികളെല്ലാം ദുബായിലാണ്.
വേഗംകുറഞ്ഞ ദുബായ് പിച്ചിൽ സ്‌പിന്നർമാരായിരിക്കും കളിഗതി തീരുമാനിക്കുക. സ്‌പിൻ നിരയാകുമെന്ന് ഇന്ത്യൻ ക്യാപ്‌റ്റൻ രോഹിത് ശർമ സൂചന നൽകിയിരുന്നു. പരിചയസമ്പന്നരും യുവനിരയും ഒരുപോലെ അണിനിരക്കുന്ന ബംഗ്ലാദേശ് അപകടകാരികളാണ്.
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ സമ്പൂർണ ജയവുമായാണ് ഇന്ത്യയുടെ ഒരുക്കം.
