കോട്ടയം: പഞ്ചമി സ്വയം സഹായ സംഘത്തിന് വ്യവസായ പാർക്ക് തുടങ്ങാൻ മൂന്ന് കോടി രൂപയും മറ്റ് സൗകര്യങ്ങളും തയാറാക്കി നൽകാമെന്ന് മന്ത്രി പി.രാജീവ്.
കേരള പുലയർ മഹാസഭയുടെ നേതൃത്വത്തിൽ പ്രവൃത്തിക്കുന്ന പഞ്ചമി സ്വയം സഹായ സംഘം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചമി ചെയർമാൻ പുന്നല ശ്രികുമാർ അദ്ധ്യക്ഷനായിരുന്നു. കെ.പി.എം.എസ് സംസ്ഥാന പ്രസിഡന്റ് പി.അജയഘോഷ് ജനറൽ കൺവീനർ എ.സനീഷ് കുമാർ,വി.ശ്രിധരൻ.പി.സി സഹജൻ,ഡോ.ആർ വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികൾ പുന്നല ശ്രികുമാർ (ചെയർമാൻ) രമ പ്രതാപൻ (വൈ.ചെയർമാൻ), ഡോ. ആർ വിജയകുമാർ (കോർഡിനേറ്റർ) സൂര്യ സുരേഷ് (അസി. കോർഡിനേറ്റർ) കെ ഉഷകുമാരി (ഓർഗനൈസർ)
