കേരള സംസ്ഥാന യുവജന കമ്മീഷന്‍ 2024-25 വര്‍ഷത്തെ യൂത്ത് ഐക്കണ്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച യുവജനങ്ങള്‍ക്കാണ് കമ്മീഷന്‍ അവാര്‍ഡ് നല്‍കുന്നത്. കല/സാംസ്‌കാരികം, കായികം, സാഹിത്യം, കാര്‍ഷികം/മൃഗസംരക്ഷണം, വ്യവസായ സംരംഭകത്വം, മാധ്യമം തുടങ്ങിയ മേഖലകളില്‍ നിറസാന്നിദ്ധ്യമാവുകയും വ്യത്യസ്തവും മാതൃകാപരവുമായ ഇടപെടലുകളാല്‍ സമൂഹത്തിനാകെ പുതുവെളിച്ചമുണ്ടാക്കുകയും ചെയ്ത യുവജനങ്ങളെയാണ് കമ്മീഷന്‍ നിയോഗിച്ച ജൂറി അവാര്‍ഡിനായി തിരഞ്ഞെടുത്തത്.
ബൗദ്ധികവ്യവഹാരങ്ങളിലും സര്‍ഗാത്മകതയിലും തന്റേതായ ഇടം കണ്ടെത്തിയ യുവ എഴുത്തുകാരന്‍ വിനില്‍ പോളിനാണ് സാഹിത്യത്തിലുള്ള യൂത്ത് ഐക്കണ്‍ പുരസ്‌കാരം. എഴുത്ത് ഗവേഷണാത്മകവും സര്‍ഗാത്മകവും ചരിത്രപരവുമാണ് എന്ന് വിനില്‍ പോളിന്റെ രചനകള്‍ കാട്ടിത്തരുന്നു. ചരിത്രത്തില്‍ നിന്ന് അദൃശ്യരായി പോയ മനുഷ്യരെയും അവരുടെ ശബ്ദങ്ങളെയും അവരുടെ കാല്‍പ്പാടുകളെയും വീണ്ടെടുത്ത് ആവിഷ്‌കരിക്കുക എന്ന രാഷ്ട്രീയ ധര്‍മ്മമാണ് വിനില്‍ പോള്‍ തന്റെ എഴുത്തിലൂടെ ചെയ്തു വരുന്നത് എന്ന് ജൂറി വിലയിരുത്തുന്നു.
