പി.ആർ. സുമേരൻ
കൊച്ചി: കേരളത്തില്‍ സ്ത്രീ/ ട്രാൻസ്ജെൻഡർ വിഭാഗത്തിൽ ട്രാൻസ് വുമൺ നേഹക്ക് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‍കാരം നേടി കൊടുത്ത ‘അന്തരം ‘എന്ന സിനിമക്ക് ശേ ഷം ഫോട്ടോ ജേർണലിസ്റ്റ്പി.അഭിജിത്ത് സംവിധാനം ചെയ്യുന്ന തമിഴ് ലോങ്ങ് ഡോക്യുമെന്ററി ‘ഞാൻ രേവതി’യുടെ ചിത്രീകരണം പൂർത്തിയായി .
പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗി മിക്കുന്നു.പെൻഗ്വിൻ ബുക്സ് പുറത്തിറക്കിയ ‘ ദ ട്രൂത്ത് എബൗട്ട് മീ ‘ എന്ന ആത്മകഥയിലൂടെ പ്രശസ്തയായ ട്രാൻസ്ജെൻഡർ എഴുത്തുകാരിയും അഭിനേതാവും ആക്ടിവിസ്റ്റുമായ എ രേവതിയുടെ ജീവിതത്തിലൂടെയുള്ള യാത്രയാണ് ‘ഞാൻ രേവതി’. പെരുമാൾ മുരുകൻ , ആനിരാജ ,രഞ്ജു രഞ്ജിമാർ , ശീതൾ ശ്യാം, സൂര്യ ഇഷാൻ , എ മങ്കൈ , ശ്രീജിത് സുന്ദരം, ചാന്ദ്നി ഗഗന , ഉമ ,ഭാനു ,ലക്ഷമി , കലൈ ശെൽവൻ , കനക , ഭാഗ്യം , കണ്ണായി , മയിൽ ,ഏയ്ഞ്ചൽ ഗ്ലാഡി , ശ്യാം, ജീ ഇമാൻ സെമ്മലർ തുടങ്ങി നിരവധി പേർ ഡോക്യുമെൻ്ററിയിലുണ്ട് രേവതിയുടെ ജീവിതം പറയുന്നതിലൂടെ ഇന്ത്യയിലെ ട്രാൻസ്ജെൻഡർ ജീവിതാവസ്ഥകളെ വിശകലനം ചെയ്യുകയാണ് ഡോക്യുമെൻ്ററി .രണ്ടര വർഷം കൊണ്ട് നാമക്കൽ , ചെന്നൈ , കോയമ്പത്തൂർ , ബംഗളൂരു , അങ്കമാലി എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ ഞാൻ രേവതി നിർമ്മിച്ചിരിക്കുന്നത് പ്രപഞ്ചം ഫിലിംസിൻ്റെ ബാനറിൽ എ. ശോഭിലയാണ്. പി.ബാലകൃഷ്ണനും ടി.എം. ലക്ഷമി ദേവിയുമാണ് സഹനിർമാതാക്കൾ .
ചായാഗ്രാഹണം മുഹമ്മദ് എ , എഡിറ്റിങ് അമൽജിത്ത് , സിങ്ക് സൗണ്ട് റെക്കോർഡിങ് ,സൗണ്ട് ഡിസൈൻ , ഫൈനൽ മിക്സ് വിഷ്ണു പ്രമോദ് ,
പശ്ചാത്തല സംഗീതം രാജേഷ് വിജയ് , ഡ്രാമ സംഗീതം ശ്യാം എസ്.കെ.ബി , കളറിസ്റ്റ് സാജിദ് വി. പി. , സബ്ടൈറ്റിൽസ് ആസിഫ് കലാം, അഡീഷണൽ ക്യാമറ ചന്തു മേപ്പയ്യൂർ , അസിസ്റ്റൻ്റ് ക്യാമറ ശ്രീജേഷ് കെ.വി , ഡ്രാമ ലൈറ്റിങ്ങ് . പി.ആർ. ഒ പി.ആർ സുമേരൻ , ടൈറ്റിൽ കെൻസ് ഹാരിസ് , ഡിസൈൻ അമീർ ഫൈസൽ
