സൂപ്പർ ഓവറിലേക്ക് കടന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ തോൽപ്പിച്ച് ഡൽഹി ക്യാപിറ്റൽസ്. രാജസ്ഥാൻ സൂപ്പർ ഓവറിൽ 12 റൺസ് നേടിയപ്പോൾ ഡൽഹി രണ്ട് പന്തുബാക്കിനിൽക്കേ മറികടന്നു. ഡൽഹിക്ക് വേണ്ടി ഇരുപതാം ഓവറും സൂപ്പർ ഓവറും മികച്ച രീതിയിൽ എറിഞ്ഞ മിച്ചൽ സ്റ്റാർക്കും സൂപ്പർ ഓവറിൽ ഡൽഹിക്കായി ഇറങ്ങിയ രാഹുലും സ്റ്റബ്സുമാണ് കളി പിടിച്ചെടുത്തത്.
നേരത്തെ ഡൽഹി 20 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 188 റൺസ് നേടിയപ്പോൾ രാജസ്ഥാൻ 20 ഓവറിൽ മൂന്ന് വിക്കറ്റിന് വേണ്ടി അതേ സ്കോർ നേടി. രാജസ്ഥാന് വേണ്ടി നിതീഷ് റാണയും യശ്വസി ജയ്‌സ്വാളും 51 റൺസ് നേടി. സഞ്ജു സാംസൺ 31 റൺസ് നേടി റിട്ടയർ ഹർട്ടായി മടങ്ങി. ജുറൽ 26 റൺസ് നേടി. ഡൽഹിക്ക് വേണ്ടി അഭിഷേക് പോറൽ 49 റൺസും കെ എൽ രാഹുൽ 38 റൺസും ക്യാപ്റ്റൻ അക്‌സർ പട്ടേൽ, സ്റ്റമ്പ്സ് എന്നിവർ 34 റൺസും നേടി. ജോഫ്രെ ആർച്ചർ രണ്ട് വിക്കറ്റ് നേടി.
