Connect with us

Hi, what are you looking for?

Entertainment

തമിഴ്നാട് സർക്കാറിന്റെ ‘ട്രാൻസ്ജൻഡർ 2025’പുരസ്കാരം എ. രേവതിക്കും കെ. പൊന്നിക്കും

ചെന്നൈ: തമിഴ്നാട് സർക്കാറിന്റെ ‘ട്രാൻസ്ജൻഡർ 2025’ പുരസ്കാരം എഴുത്തുകാരിയും അഭിനേത്രിയുമായ എ. രേവതിക്കും നർത്തകിയും ഭരതനാട്യം അധ്യാപികയുമായ ​കെ. പൊന്നിക്കും. ചെന്നൈയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഇരുവർക്കും പുരസ്കാരങ്ങൾ സമ്മാനിച്ചു. 50,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.

വനിത വികസന മന്ത്രി ഗീത ജീവൻ, ചീഫ് സെക്രട്ടറി എൻ. മുരുകാനന്ദം, വനിത വികസന വകുപ്പ് സെക്രട്ടറി ജയശ്രീ മുരളീധരൻ തുടങ്ങിയവർ സംബന്ധിച്ചു.

പെൻഗ്വിൻ ബുക്സ് പ്രസിദ്ധീകരിച്ച ദി ട്രൂത്ത് എബൗട്ട് മി എന്ന ആത്മകഥയിലൂടെ പ്രശസ്തയായ നാമക്കൽ സ്വദേശിനി എ. രേവതി വെള്ളൈ മൊഴി, ടൽക്കി, ബിരിയാണി ദർബാർ, പറയാൻ മറന്ന കഥകൾ തുടങ്ങിയ നാടകങ്ങളിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. എഴുത്തുകാരിയെന്ന നിലയിൽ ന്യൂയോർക്കിലെ കൊളമ്പിയ യൂനിവേഴ്സിറ്റി ബട്ട്‍ലർ ലൈബ്രറിയു​ടെ ചുമരിൽ ലോകത്തിലെ പ്രശസ്ത എഴുത്തുകാർക്കൊപ്പം രേഖപ്പെടുത്തിയിട്ടുണ്ട്. തൂത്തുക്കുടി സ്വദേശിനിയായ കെ. പൊന്നി വാസവപുരത്ത് അഭിനയ എന്ന നൃത്ത വിദ്യാലയം തുടങ്ങി നിർധനരായ നിരവദി കുട്ടികൾക്ക് നൃത്തം അഭ്യസിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

പി.ആർ. സുമേരൻ .
(പി.ആർ.ഒ)

You May Also Like

Business

350 ബ്രാഞ്ചുകളുമായി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ്
ദുബായ് സത് വ കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ  ഉദ്ഘാടനം ചെയ്തു. ദുബായ്; ലോക സാമ്പത്തിക രംഗത്ത് ചുരുങ്ങിയ കാലയളവിൽ പ്രമുഖ സ്ഥാനത്തെത്തിയ  ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് ആഗോള...

Fact Check

മഞ്ഞുമ്മൽ ബോയ്‌സ് സിനിമയടെ നിർമാതാക്കൾക്കെതിരെ ഇഡി അന്വേഷണം. സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേഴ്‌സ് കേസ് എടുത്തിരിക്കുന്നത്. കേസിൽ നിർമാണക്കമ്പനിയായ പറവ ഫിലിംസ് ഉടമകളായ നടൻ സൗബിൻ...

Business

ഒരു കാലത്ത് പെരുമ്പാവൂരിന്റെ സാമ്പത്തിക നട്ടെല്ലായിരുന്നു ട്രാവൻകൂർ റയോൺസ് കമ്പനി. പെരുമ്പാവൂരിന് മുനിസിപ്പാലിറ്റി പദവി ലഭിക്കുന്നതിന് വളരെ മുമ്പുതന്നെ പെരുമ്പാവൂർ അറിയപ്പെട്ടിരുന്നത് ട്രാവൻകൂർ റയോൺസ് കമ്പനിയുടെ ലേബലിലായിരുന്നു. മുത്തയ്യ ചിദംബരം ചെട്ടിയാർ 1946...

Business

കൊച്ചി; വിദേശ കറൻസി വിനിമയ രംഗത്തെ പ്രശസ്തമായ ലുലു ഫോറെക്സ് ദക്ഷിണേന്ത്യയിൽ മൂന്ന് ശാഖകൾ കൂടെ തുറന്നു. ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദിന്റെയും സീനിയർ കമ്പനി മാനേജ്‌മെന്റിന്റെയും സാന്നിധ്യത്തിൽ...