വഖഫ് ഭേദഗതി നിയമത്തിലെ സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് സ്വാഗതം ചെയ്ത് ടിവികെ അധ്യക്ഷന്‍ വിജയ്. പുതിയ നിയമം മുസ്‌ലിംകള്‍ക്ക് എതിര്. താന്‍ എന്നും മുസ്‌ലിംകള്‍ക്കും അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്കും ഒപ്പമെന്നും വിജയ് പറഞ്ഞു. എക്‌സിലാണ് വിജയ് പ്രതികരണം പങ്കുവച്ചത്. വഖഫ് ഭേദഗതിക്കെതിരെ ടിവികെ അധ്യക്ഷൻ വിജയ് സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നു.
അതെ സമയം വഖഫ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട സുപ്രിംകോടതി ഇടപെടലിൽ ശുഭാപ്തി വിശ്വാസമുണ്ടെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രതികരിച്ചു. ഇടക്കാല ഉത്തരവ് പ്രതീക്ഷ നൽകുന്നതാണ്. കേന്ദ്ര സർക്കാർ വാദങ്ങൾ അപ്പടി അംഗീകരിക്കുകയല്ല കോടതി ചെയ്തത്. പ്രതിപക്ഷ ആവശ്യങ്ങൾ കോടതി ഗൗരവത്തിൽ കാണുന്നു എന്നത് ആശ്വാസകരമാണ്. നിലവിലുള്ള വഖഫ് നിയമ ഭേദഗതി അനാവശ്യമാണ് എന്നാണ് കോടതി ഇടപെടലിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നത്. നീതിപീഠത്തിൽ വിശ്വാസമുണ്ടെന്നും തങ്ങൾ പറഞ്ഞു.
