സംഗീത ലോകത്തെ പ്രമുഖന്റെ മ്പന്ധു വേടനെ കുടുക്കാൻ എക്സൈസ്,വനം വകുപ്പ് ഉദ്യോഗസ്ഥരുമായി ഇടപെടൽ നടത്തിയതായി സൂചന.
പുലിപ്പല്ല് യഥാര്‍ഥമാണോയെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. പുലിപ്പല്ല് യഥാര്‍ഥമാണോ എന്ന് കണ്ടെത്തേണ്ടത് ശാസ്ത്രീയ പരിശോധനയിൽ ആണെന്നും പെരുമ്പാവൂര്‍ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയുടെ ജാമ്യ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. റാപ്പര്‍ വേടനെതിരെ സമാനമായ കുറ്റകൃത്യമില്ലെന്നും കോടതി നിരീക്ഷിച്ചു.
വന നിയമത്തിലെ പ്രസ്തുത വകുപ്പ് പ്രകാരമുള്ള, വേട്ടയാടൽ, അവയുടെ വ്യാപാരം, അല്ലെങ്കിൽ നിയമവിരുദ്ധമായി ഇത്തരം വസ്തുവിന്റെ കൈവശം വയ്ക്കൽ എന്നിവയുമായി ബന്ധിപ്പിക്കുന്ന ഒരു തെളിവുമില്ലാതെ, പുലിയുടെ പല്ല് വീണ്ടെടുത്തുവെന്ന ആരോപണം മാത്രമാണ് ഹരജിക്കാരനെതിരെയുള്ള കേസിന് ആധാരം. ഹരജിക്കാരൻ സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട മുൻചരിത്രമില്ല. കൂടാതെ കൈവശം വച്ചത് മനഃപൂർവമോ ദുരുദ്ദേശ്യത്തോടെയോ ആയിരുന്നില്ല എന്ന വാദം ന്യായമാകാം. മാത്രമല്ല, ഇത് യഥാർഥത്തിൽ പുള്ളിപ്പുലിയുടെ പല്ലാണോ എന്ന് സംശയമുണ്ട്. ഫോറൻസിക് വിശകലനത്തിലാണ് ഇക്കാര്യം ആധികാരികമായി സ്ഥിരീകരിക്കേണ്ടത്. പക്ഷേ, നിലവിലെ തെളിവുകൾ പ്രകാരം പ്രഥമദൃഷ്ട്യാ കേസ് നിലനിൽക്കുന്നതല്ല. സംഭവത്തിന്‍റെ ഒറ്റപ്പെട്ട സ്വഭാവം കണക്കിലെടുക്കുമ്പോൾ ഹരജിക്കാരനെതിരെയുള്ള കേസ് ദുർബലമാണെന്ന് കോടതി നിരീക്ഷിച്ചു.
അതെ സമയം പുലിപ്പല്ല് കൈവശംവെച്ചെന്ന കുറ്റത്തിന് റാപ്പര്‍ വേടനെതിരേ (ഹിരണ്‍ദാസ് മുരളി) ധൃതിപ്പെട്ട് കേസെടുത്തതും അറസ്റ്റ് ചെയ്തതും എന്തിനായിരുന്നുവെന്ന് പരിശോധിക്കപ്പെടണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. വേടന്റെ കലാവാസനയെ പ്രോത്സാഹിപ്പിക്കണമെന്നും ആ ചെറുപ്പക്കാരനോട് സ്വീകരിക്കേണ്ട നിലപാട് ഇതല്ലെന്നും അദ്ദേഹംപറഞ്ഞു.
