സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെയുള്ള 21 ജഡ്ജിമാരുടെ സ്വത്ത് വിവരങ്ങള്‍ പുറത്തുവിട്ട് സുപ്രിംകോടതി.
അപക്‌സ് കോടതി തീരുമാനത്തിന്റെ ഭാഗമായി ജഡ്ജിമാരുടെ മുഴുവന്‍ സ്വത്തുവിവരങ്ങളും സുപ്രിംകോടതിയുടെ വെബ്‌സൈറ്റില്‍ തന്നെ ലഭ്യമാക്കിയതായി കോടതി അറിയിച്ചു. സുപ്രിംകോടതിയിലെ 33 ജഡ്ജിമാരില്‍ ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെയുള്ള 21 ജഡ്ജിമാരുടെ സ്വത്തുവിവരങ്ങളാണ് പരസ്യപ്പെടുത്തിയിരിക്കുന്നത്. ജഡ്ജിമാരുടെ വ്യക്തിഗത സ്വത്തുവിവരങ്ങളും പങ്കാളികളുടേയും മറ്റ് ആശ്രിതരുടേയും പേരിലുള്ള ആസ്തിയുടെ വിവരങ്ങളും വെബ്‌സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്.
ജഡ്ജിമാരുടെ സ്വത്തുവിവരങ്ങള്‍ പരസ്യപ്പെടുത്താനുള്ള ഏപ്രില്‍ ഒന്നിലെ തീരുമാനപ്രകാരമാണ് ഇന്നലെ രാത്രിയോടെ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്. (Supreme Court Discloses Judges’ Assets)
