അടുത്ത ജന്മത്തിൽ പൂണൂലിട്ട ബ്രാഹ്മണനായി ജനിക്കണം’ എന്നു പ്രസ്‌താവിച്ച കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പരാമർശനത്തിനെതിരെ വേടൻ.
റിപ്പോര്‍ട്ടര്‍ കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ ഡോ. അരുണ്‍ കുമാര്‍ നയിക്കുന്ന ‘കോഫി വിത്ത് അരുണ്‍’ എന്ന പരിപാടിയില്‍ അതിഥിയായി എത്തിയ വേടനോട് അരുൺ കുമാർ അടുത്ത ജന്മത്തിൽ പൂണൂലിട്ട ബ്രാഹ്മണനായി ജനിക്കണം എന്നാഗ്രഹിക്കുന്നവരുടെ നാട്ടിലാണ് നമ്മൾ ജീവിക്കുന്നത് എന്താണ് തോന്നുന്നതിന് എന്നാ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു വേടൻ
വേടന്റെ വാക്കുകൾ തൃശൂർക്കാർക്ക് തെറ്റ് പറ്റിയെന്നും ഓരെ സമയവും പേടിയും സഹതാപവും തോന്നുന്നു. നമ്മൾ നൂറ്റാണ്ടിലാണ് ജീവിക്കുന്നത് പിറവിയാൽ ഒരു മനുഷ്യന് ഉന്നതാനാണ് എന്ന് വിചാരിക്കുന്നത് എന്താണ്. എനിക്ക് മനസിലാകുന്നില്ലാ. പിറവിയാൽ ഒരു മനുഷ്യൻ മറ്റുള്ളവരേക്കാൾ ഉയർന്നതാവുന്നതെങ്ങെനെ വേടൻ ചോദിക്കുന്നു.
റിപോർട്ടർ ടി.വിയിലെ കോഫി വിത്ത് അരുൺ കുമാർ എന്നാ പരിപാടിയിലാണ് പ്രതികരണം.
‘അടുത്ത ജന്മത്തിൽ പൂണൂലിട്ട ബ്രാഹ്മണനായി ജനിക്കണം’ എന്ന സുരേഷ് ഗോപിയുടെ പ്രസ്‌താവന നേരത്തെ വലിയ രീതിയിലുള്ള വിവാദങ്ങൾക്ക് കാരണമായിരുന്നു. അവിശ്വാസികളുടെ ഉന്മൂലനത്തിനായി താൻ പ്രാർത്ഥിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.
