തിരുവനന്തപുരം: സ്കൂൾ സമയമാറ്റത്തിൽ വിമർശനവുമായി സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങൾ. സ്കൂൾ സമയമാറ്റം മത പഠനം നടത്തുന്ന കുട്ടികളെ ബാധിക്കും. ബുദ്ധിമുട്ട് മനസ്സിലാക്കിയുള്ള മാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ജിഫ്രി തങ്ങൾ പറഞ്ഞു. സമസ്ത ചരിത്രം- കോഫി ടേബിൾ പുസ്തകത്തിൻ്റെ പ്രകാശന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ജിഫ്രി തങ്ങൾ.
ഒരു പെറ്റി കേസ് പോലും സമസ്തയുടെ പേരിലില്ല. തീവ്രവാദം, ഭീകരവാദം എന്ന് ആക്ഷേപിക്കുന്ന സംഘടനകൾ ഉണ്ട്. സമസ്ത ഒരു തുറന്ന പുസ്തകമാണ്. മതം ഉള്ളവരും ഇല്ലാത്തവരുമുള്ള രാജ്യത്താണ് നാം ജീവിക്കുന്നത്. വർഗീയ കലാപമോ അനൈക്യമുണ്ടാക്കനായുള്ള പ്രവർത്തനമോ സമസ്തയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.
അതെ സമയം സ്കൂൾ സമയ മാറ്റം: സമസ്തയുടെ വിമർശനത്തിൽ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി സർക്കാരിന് കടുംപിടുത്തമില്ലെന്നും ഏതെങ്കിലും വിഭാഗത്തിന് ബുദ്ധിമുട്ടായങ്കിൽ ചർച്ച നടത്താമെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു
