തെൽഅവീവ്: ഇറാൻ തിരിച്ചടിക്കുമെന്ന് ആശങ്ക ഇസ്രയേലിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു .ഇറാനിന്റെ പ്രത്യാക്രമണം ഉടനുണ്ടാകുമെന്നും കരുതിയിരിക്കണമെന്നും രാജ്യത്തുട നീളം മുന്നറിയിപ്പ് നൽകി ഇസ്രായേൽ. നിർദേശത്തിന് പിന്നാലെ പ്രധാനപ്പെട്ട ഇസ്രായേൽ മേധാവികളെല്ലാം ബങ്കറുകളിലേക്ക് മാറി. ഏത് സമയത്തും ആക്രമണം ഉണ്ടാകുമെന്നും കരുതിയിരിക്കണമെന്നും ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. കയ്പേറിയതും വേദനാജനകവുമായ തിരിച്ചടിക്ക് ഇസ്രായേൽ കാത്തിരിക്കണമെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇ പറഞ്ഞതായി വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്തിരുന്നു.
ആശുപത്രികളെല്ലാം സജ്ജമാക്കാനും നിർദേശം നൽകിയിട്ടുണ്ട്. സൈനിക മേഖലയിലെ ഡോക്ടറടക്കമുള്ള ആരോഗ്യപ്രവർത്തകരോടെല്ലാം തിരിച്ച് ഡ്യൂട്ടിയിൽ കയറാനും നിർദേശം നൽകിയിട്ടുണ്ട്. ഇറാന്റെ പ്രതികരണം ഇസ്രായേലിൽ വൻ നാശനഷ്ടങ്ങൾക്ക് കാരണമാകുമെന്ന് യുഎസ് മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിലൂടെ ഇസ്രായേലിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർക്കപ്പെടാനും സാധ്യതയുണ്ട്. ആക്രമണത്തിന് പിന്നാലെ ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. കയ്പേറിയതും വേദനാജനകവുമായ തിരിച്ചടിക്ക് ഇസ്രായേൽ കാത്തിരിക്കണമെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇ പറഞ്ഞതായി വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്തു.
