വേടന്റെ പാട്ട് കാലിക്കറ്റ് സർവകലാശാലയിൽ പാഠ്യ പദ്ധതിയിൽ നിന്ന് പിൻവലിക്കാൻ തീരുമാനമെടുത്തട്ടില്ലെന്ന് വൈസ് ചാൻസലർ. വേടന്റെ ‘ ഭൂമി ഞാൻ വാഴുന്നിടം’ എന്ന റാപ്പ് ഗാനം ബിഎ മലയാളം നാലാം സെമസ്റ്ററിലെ പാഠ്യപദ്ധതിയിൽ കാലിക്കറ്റ് സർവകലാശാല ഉൾപ്പെടുത്തിയതിനെതിരെ ലഭിച്ച പരാതി പരിഗണനയിലാണ്. നിലവിൽ ഇത് പിൻവലിക്കാൻ തീരുമാനമെടുത്തിട്ടില്ലെന്നും വൈസ് ചാൻസലർ ഡോ.പി രവീന്ദ്രൻ പറഞ്ഞു. വേടന്റെ പാട്ട് പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ബിജെപി അനുകൂല സിന്‍ഡിക്കേറ്റ് അംഗം എ കെ അനുരാജ് വൈസ് ചാന്‍സലര്‍ പി രവീന്ദ്രന് കത്ത് നല്‍കിയതിന്റെ പശ്ചാത്തലിലാണ് വി.സിയുടെ പ്രതികരണം.
വേടന്റെ റാപ്പ് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയത് പെട്ടന്നുണ്ടായ തീരുമാനമല്ലെന്ന് മലയാളം യു.ജി ബോർഡ് അദ്ധ്യക്ഷൻ ഡോ.എസ് അജിത് പറഞ്ഞു. ഇ അടുത്തുണ്ടായ വിവാദങ്ങളുടെ ഭാഗമല്ല തീരുമാനമെന്നും ഒരു വർഷമുന്നെ ചർച്ചകൾ തുടങ്ങിയിരുന്നു, രാഷ്ട്രീയ ബോധ്യമുള്ള വരികൾ തന്നെയാണ് ഇ റാപ്പ് ഉൾപ്പെടുത്താൻ കാരണം. മലയാളത്തിൽ ഇത്തരം സംഗീതം ജനകീയമാക്കിയ റാപ്പുകളിൽ പ്രധാനമാണെന്നതും കാരണമാണ്. ലോകത്തെ ജനങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങളോടുള്ള പ്രതികരണം എന്ന നിലയിലാണ് മൈക്കൽ ജാക്സന്റെയും വേടന്റെയും റാപ്പുകൾ ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
