സംസ്ഥാനത്ത് വരുന്ന ആറു ദിവസം ശക്തമായ മഴക്ക് സാധ്യത. 17-ാം തീയതി വരെ തീവ്രമഴ കിട്ടുമെന്നും അതീവ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ശക്തമായ കാറ്റിനുള്ള മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. കണ്ണൂരും കാസര്‍കോടും റെഡ് അലര്‍ട്ടാണ് നല്‍കിയിട്ടുണ്ട്. തീവ്രമഴക്കുള്ള സാധ്യതയുള്ളതിനാല്‍ ഈ ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.
കേരള തീരത്ത് ഉയർന്ന തിരമാലകൾക്കും കടലേറ്റത്തിനും സാധ്യതയെന്ന് ദേശീയ സമുദ്ര ഗവേഷണ കേന്ദ്രം. നാളെ രാത്രി വരെ ജാഗ്രതാ നിർദേശം നൽകി. 3. 5 മീറ്റർ വരെ ഉയരമുള്ള തിരമാലകൾ ഉണ്ടാകും. കടലേറ്റത്തിനും സാധ്യതയുണ്ട്. മത്സ്യതൊഴിലാളികളും തീരഞ്ഞ് താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ബീച്ചിലേക്കുള്ള യാത്രകളും വിനോദസഞ്ചാരവും പാടില്ല.
