കൊച്ചി: സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളില്‍ നടക്കുന്ന അധ്യാപക നിയമനം ഏത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണെന്ന് ഹൈക്കോടതി പരാമർശനത്തിന്റെ പശ്ചാത്തലത്തിൽ ഡോ.എ.കെ വാസുവിന്റെ ഫേസ്ബുക്ക് കുറിപ്പ്
ലോകം കണ്ടതിൽ വെച്ച് ഏറ്റവും വലിയ നോൺ സ്റ്റോപ്പ് അഴിമതിയാണ് കേരളത്തിലെ എയ്ഡഡ് നിയമനങ്ങൾ.
കോടിക്കണക്കിന് രൂപയുടെ കള്ളപ്പണമാണ് അവിടെ കോഴയായി തിരിഞ്ഞുമറിയുന്നത്.
ഒരു ജനാധിപത്യ രാജ്യത്തിൻറെ,
മതേതര രാജ്യത്തിൻറെ വിദ്യാലയങ്ങളുടെ സ്റ്റാഫ് റൂം എങ്ങനെ ആവരുത് എന്ന് ഉദാഹരിക്കുന്നതാണ്
എയ്ഡഡ് സ്റ്റാഫ്റൂമുകൾ .
കോഴ കോളനിയാണത് ……..
ജാതി കോളനിയാണത്……..
കോടതിയിൽ കൊടുക്കാൻ ആവശ്യമുള്ള ട്രാഫ്റ്റ് ഇപ്പോൾ തന്നെ
കേരള ഗവൺമെൻ്റിൻ്റെ കയ്യിലുണ്ട്.
കേരളത്തിലെ യുവ എംഎൽഎമാർ അടങ്ങിയ ഒരു ഉപസമിതിയുടെ റിപ്പോർട്ട് മുന്നേ ഉണ്ടാക്കി അട്ടത്തു വച്ചിട്ടുണ്ട്.
അത് എടുത്തു കൊടുത്താൽ മതിയാകും.
നിയമനം PSCക്ക് വിടണമെന്നും
സംവരണം പാലിക്കണമെന്നും അതിൽ എഴുതി വച്ചിട്ടുണ്ട് .
അത് എഴുതിയ യുവ MLA മാർക്ക്
ഇപ്പോൾ വയസ്സായി
അവർ പോലും അത് മറന്നു കാണും
അതിനാൽ സഹായാർഥം
ഓർമിപ്പിച്ചു എന്നു മാത്രം……..
