തിരുവല്ല: കേരളത്തിൽ സാമൂഹിക സാമ്പത്തിക തൊഴിൽ സർവ്വേ നടപ്പിലാക്കി എല്ലാ ജനവിഭാഗങ്ങളുടെയും സാമൂഹിക സാമ്പത്തിക വിഭവ പങ്കാളിത്ത കണക്കുകൾ പുറത്തുവിടണമെന്ന് എ കെ സി എച്ച് എം എസ് സംസ്ഥാന ജനറൽ സെക്രട്ടറി എ കെ സജീവ് ആവശ്യപ്പെട്ടു.
ബീഹാറിലും തെലുങ്കാനയിലും ജാതി സെൻസസ് നടപ്പിലാക്കിയതിന്റെ ഫലങ്ങൾ ഭരണത്തിലും അധികാരത്തിലും തൊഴിലിലും വിദ്യാഭ്യാസത്തിനും വമ്പിച്ച മുന്നേറ്റമാണ് സൃഷ്ടിച്ചത്. കേരളത്തിൽ ജാതി സെൻസസ്സ് നടപ്പിലാക്കുന്നതിന് വിട്ടുവീഴ്ചയില്ലാത്ത പ്രക്ഷോഭങ്ങൾക്ക് തുടക്കം കുറിക്കും. തിരുവല്ല യൂണിയൻ ജനറൽ ബോഡിയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂണിയൻ പ്രസിഡന്റ് ശ്രീ കെ സുദർശനകുമാർ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ആക്ടിംഗ് പ്രസിഡന്റ് ശ്രീ സുനിൽ ടി രാജ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജോയിന്റ് സെക്രട്ടറി ശ്രീ ബാലകൃഷ്ണൻ പനയിൽ, എംപ്ലോയിസ് ആൻഡ് പെൻഷനേഴ്സ് ഫോറം സംസ്ഥാന ട്രഷറർ ശ്രീ എം ജി ഷാജി യൂണിയൻ സെക്രട്ടറി ശ്രീ മധു സാഗർ, യൂണിയൻ ട്രഷറർ ശ്രീ സുരേഷ് കുറിച്ചിമുട്ടം, സംസ്ഥാന ഡയറക്ടർ ബോർഡ് അംഗം വിജയൻ ഇടത്തറ മഹിളാ സമാജം സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീമതി സുമതി ഗോപാലൻ, മഹിളാ സമാജം സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അനൂബിജു, മഹിളാസമാജം തിരുവല്ല താലൂക്ക് യൂണിയൻ പ്രസിഡന്റ് ശ്രീമതി മണിയമ്മ പൊന്നൻ, മഹിളാ സമാജം യൂണിയൻ സെക്രട്ടറി ശ്രീകുമാരി ജയൻ തുടങ്ങിയവർ പ്രസംഗിച്ചു.
