Connect with us

Hi, what are you looking for?

Kerala

കടലില്‍ ചാടിയ പ്രതിയെ സാഹസികമായി പിടികൂടി കേരള പോലീസ്

തിരുവനന്തപുരം: ഇക്കഴിഞ്ഞ 18-ാം തീയതി കഠിനംകുളം പോലീസ് സ്റ്റേഷന്‍ പരിധിയിലെ പുതുക്കുറിച്ചിയിലാണ് സംഭവം. പുതുക്കുറിച്ചി സ്വദേശി സുഹൈല്‍ ഖനിയാണ് പോലീസില്‍ നിന്ന് രക്ഷപ്പെടുന്നതിനായി കടലില്‍ ചാടിയത്.

ബുധനാഴ്ച വൈകിട്ട് 4.30ന് കഠിനംകുളം പോലീസ് സ്റ്റേഷനിലേക്ക് നാട്ടുകാരനായ വ്യക്തി ഫോണ്‍ ചെയ്താണ് പുതുക്കുറിച്ചി ബ്രദേഴ്സ് ചിക്കന്‍ കടയില്‍ നിന്നും പ്രതി ഉടമസ്ഥനെ മാരകായുധം കാണിച്ച് ഭീഷണി പ്പെടുത്തി 5000 രൂപയോളം കൈക്കലാക്കിയ വിവരം അറിയിച്ചത്.കഠിനംകുളം സ്റ്റേഷന്‍ എസ്.ഐ അനൂപ് എം.എല്‍ ഉള്‍പ്പെടെയുള്ള മൊബൈല്‍ പെട്രോള്‍ സംഘം ഉടനടി സംഭവസ്ഥലത്തേക്ക് തിരിച്ചു. പണം നഷ്ടപ്പെട്ട വ്യക്തിയില്‍ നിന്നു വിവരങ്ങള്‍ ചോദിച്ച് മനസ്സിലാക്കിയ പോലീസ് സംഘം സമീപസ്ഥലങ്ങളില്‍ നാട്ടുകാരുടെ സഹായത്തോടെ പരിശോധന നടത്തി. സംഭവം നടന്ന് ചുരുങ്ങിയ സമയത്തിനുള്ളില്‍ പോലീസ് എത്തിയതിനാല്‍ പ്രതിക്ക് അധികം ദൂരത്തേയ്ക്ക് രക്ഷപ്പെടുന്നതിനുള്ള സാധ്യതയില്ലാതായി

പോലീസിന്‍റെ സാന്നിധ്യം മനസ്സിലാക്കിയ പ്രതി പോലീസിന്‍റെ കണ്ണില്‍പ്പെടാതിരിക്കാനായി തീരദേശ മേഖലയിലെ പ്രതിക്ക് സുപരിചിതമായ ഇടുങ്ങിയ വഴികളിലൂടെയാണ് രക്ഷപ്പെടുന്നതിനുള്ള ശ്രമം നടത്തിയത്. പോലീസിന് ഇത് വെല്ലുവിളിയാകുകയും ചെയ്തു. പോലീസില്‍ നിന്നും രക്ഷപ്പെടുന്നതിനായി ഓടിക്കയറിയ വീട്ടിലെ വീട്ടമ്മയുടെ മാലയാണ് പ്രതി പൊട്ടിച്ചെടുത്തത്. ഇതേ സമയം പ്രതിക്കായുള്ള തിരച്ചിലില്‍ ഏര്‍പ്പെട്ടിരുന്ന പോലീസ് സംഘം ബഹളം കേട്ട് സംഭവസ്ഥലത്ത് എത്തിയപ്പോഴേക്കും പ്രതി അവിടെ നിന്നും രക്ഷപ്പെട്ട് പോലീസിന് പിടികൊടുക്കാതിരിക്കാന്‍ കടലില്‍ ചാടി.
പ്രതി കടലില്‍ ചാടിയതായി മനസ്സിലാക്കിയ കഠിനംകുളം സ്റ്റേഷന്‍ എസ്.ഐ അനൂപ് എം.എല്‍ ഉടന്‍തന്നെ സഹായത്തിനായി അഞ്ചുതെങ്ങ് കോസ്റ്റല്‍ പോലീസിന്‍റെ സഹായം തേടുകയും അവിടെ നിന്നും സബ് ഇന്‍സ്പെക്ടര്‍ രാഹുല്‍ ആര്‍.ആര്‍ന്‍റെ നേതൃത്വത്തിലുള്ള സംഘം സംഭവസ്ഥത്ത് എത്തിച്ചേരുകയും കടലില്‍ ഏകദേശം ഒരു കിലോമീറ്ററോളം നീന്തി പോയ പ്രതിയെ കോസ്റ്റല്‍ പോലീസ് സംഘം അവിടെ നിന്നും സാഹസികമായാണ് പിടികൂടുകയത്.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സുഹൈലില്‍ നിന്നും വീട്ടമ്മയുടെ മാല വീണ്ടെടുത്തു. എന്നാല്‍ രക്ഷപ്പടുന്നതിനുള്ള ശ്രമത്തിനിടെ വ്യാപാരിയില്‍ നിന്നും കൈക്കലാക്കിയ പണം ഉപേക്ഷിച്ചുകളയുകയാണ് പ്രതി ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

കഠിനംകുളം പോലീസ് സ്റ്റേഷന്‍ എസ്.ഐ അനൂപ് എം.എല്‍, ഗ്രേഡ് എസ്.ഐമാരായ അബ്ദുള്‍ സലിം എ, മണികണ്ഠന്‍ കെ.എസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഹാഷിം എം, സുരേഷ് കുമാര്‍ എന്‍, രാജേഷ് കുമാര്‍ എം.എസ്, ലിബിന്‍ എസ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ആദര്‍ശ് ബാബു, വിശാഖ് ആര്‍ എന്നിവരും അഞ്ചുതെങ്ങ് കോസ്റ്റല്‍ പോലീസ് സബ് ഇന്‍സ്പെക്ടര്‍ രാഹുല്‍ ആര്‍.ആര്‍, ഗ്രേഡ് എസ്.ഐ റിയാസ് വൈ, കോസ്റ്റല്‍ വാര്‍ഡന്‍ ബര്‍ണാര്‍ഡ്, ബോട്ട് ജീവനക്കാരായ സീമോന്‍, അജീഷ് എന്നിവര്‍ അടങ്ങുന്ന സംഘം സംയുക്തമായാണ് പ്രതിയെ പിടികൂടിയത്.

You May Also Like

Fact Check

മഞ്ഞുമ്മൽ ബോയ്‌സ് സിനിമയടെ നിർമാതാക്കൾക്കെതിരെ ഇഡി അന്വേഷണം. സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേഴ്‌സ് കേസ് എടുത്തിരിക്കുന്നത്. കേസിൽ നിർമാണക്കമ്പനിയായ പറവ ഫിലിംസ് ഉടമകളായ നടൻ സൗബിൻ...

Business

350 ബ്രാഞ്ചുകളുമായി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ്
ദുബായ് സത് വ കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ  ഉദ്ഘാടനം ചെയ്തു. ദുബായ്; ലോക സാമ്പത്തിക രംഗത്ത് ചുരുങ്ങിയ കാലയളവിൽ പ്രമുഖ സ്ഥാനത്തെത്തിയ  ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് ആഗോള...

Business

ഒരു കാലത്ത് പെരുമ്പാവൂരിന്റെ സാമ്പത്തിക നട്ടെല്ലായിരുന്നു ട്രാവൻകൂർ റയോൺസ് കമ്പനി. പെരുമ്പാവൂരിന് മുനിസിപ്പാലിറ്റി പദവി ലഭിക്കുന്നതിന് വളരെ മുമ്പുതന്നെ പെരുമ്പാവൂർ അറിയപ്പെട്ടിരുന്നത് ട്രാവൻകൂർ റയോൺസ് കമ്പനിയുടെ ലേബലിലായിരുന്നു. മുത്തയ്യ ചിദംബരം ചെട്ടിയാർ 1946...

Business

കൊച്ചി; വിദേശ കറൻസി വിനിമയ രംഗത്തെ പ്രശസ്തമായ ലുലു ഫോറെക്സ് ദക്ഷിണേന്ത്യയിൽ മൂന്ന് ശാഖകൾ കൂടെ തുറന്നു. ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദിന്റെയും സീനിയർ കമ്പനി മാനേജ്‌മെന്റിന്റെയും സാന്നിധ്യത്തിൽ...